ബോണ്ടിന്റെ മാസ്മരിക സംഗീതജ്ഞന്‍ മോണ്ടി നോർമൻ ഓർമയായി
text_fieldsപ്രശസ്ത ബ്രിട്ടീഷ് സംഗീത സംവിധായകൻ മോണ്ടി നോർമൻ അന്തരിച്ചു. 94 വയസായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യാഗിക വെബ്സൈറ്റിലൂടെയാണ് മരണ വിവരം പുറത്ത് വിട്ടത്. ജെയിംസ് ബോണ്ട് ചിത്രത്തിലെ പ്രശസ്തമായ തീം മ്യൂസിക് ഒരുക്കിയത് മേണ്ടി നോർമൻ ആയിരുന്നു.
1928 ൽ കിഴക്കേ ലണ്ടനിലെ ജൂത കുടുംബത്തിലാണ് മോണ്ടി നോർമാൻ ജനിച്ചത്. എയർഫോഴ്സിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സംഗീത രംഗത്ത് എത്തുന്നത്. മോക്ക് മി ആൻ ഓഫറാണ് ആദ്യ ചിത്രം. എക്സ് പ്രോ ബോങ്കോ, സോംഗ് ബുക്ക് പോപ് തുടങ്ങിയവയാണ് മോണ്ടിയുടെ മറ്റ് ചിത്രങ്ങൾ.
ഗായകൻ കൂടിയായിരുന്നു . 1950-60 കാലഘട്ടങ്ങളിൽ പ്രശസ്ത മ്യൂസിക്കൽ ബാൻഡുകളായ സിറിൽ സ്റ്റാപ്പൾട്ടൺ, സ്റ്റാലി ബ്ലാക്ക് തുടങ്ങിയവയിൽ ഗായകനായിരുന്നു. ജെയിംസ് ബോണ്ട് ചിത്രമാണ് നോർമന്റെ കരിയറിൽ നാഴികകല്ലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.