Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകൂടുതൽ കൂടുതൽ മിസ്...

കൂടുതൽ കൂടുതൽ മിസ് ചെയ്യുന്നു; അമ്മ ശ്രീദേവിയുടെ ഓർമയിൽ മകൾ ജാൻവി കപൂർ

text_fields
bookmark_border
Janhvi Kapoor Pens  Emotional Note About  Mother Late Actress Sridevis Birthday
cancel

ന്ത്യൻ സിനിമാ ലോകത്തെ ഏറെ വേദനയിലാഴ്ത്തിയ വിയോഗമായിരുന്നു നടി ശ്രീദേവിയുടേത്. ആഗസ്റ്റ് 13 ന് ശ്രീദേവിയുടെ 58ാം പിറന്നാളായിരുന്നു. അമ്മയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ആശംസ പങ്കുവെച്ചിരിക്കുകയാണ് മകൾ ജാൻവി കപൂർ. താരത്തിന്റെ പിറന്നാൾ ആശംസ ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്.

ശ്രീദേവിക്കൊപ്പമുളള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. ' അമ്മക്ക് പിറന്നാൾ ആശംസകൾ. എല്ലാ ദിവസവും ഞാൻ നിങ്ങളെ കൂടുതൽ കൂടുതൽ മിസ് ചെയ്യുന്നു. ഞാൻ നിന്നെ എന്നേക്കും സ്നേഹിക്കുന്നു'-ജാൻവി കപൂർ കുറിച്ചു. നടിയുടെ പോസ്റ്റിന് ചുവടെ മനീഷ് മൽഹോത്ര, സോയ അക്തർ, വരുൺ ധവാൻ എന്നിവർ കമന്റുമായി എത്തിയിട്ടുണ്ട്. പ്രിയതമക്ക് പിറന്നാൾ ആശംസയുമായി ഭർത്താവ് ബോണി കപൂറും എത്തിയിരുന്നു. പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ എന്നായിരുന്നു കുറിച്ചത്.

ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂത്തമകൾ ജാൻവി കപൂറിന്റെ സിനിമാ പ്രവേശനം. എന്നാൽ ഇത് കാണാൻ നടിക്ക് കഴിഞ്ഞില്ല. ജാൻവിയുടെ ആദ്യ ചിത്രമായ ധടകിന്റെ ചിത്രീകരണം പുരോഗമിക്കുമ്പോഴായിരുന്നു ശ്രീദേവിയുടെ വേർപാട്. ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. അമ്മയുടെ നഷ്ടം തീർത്ത ശൂന്യതയിൽ നിന്ന് മുക്തി നേടാൻ ഇനിയും ജാൻവിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ അമ്മയെ കുറിച്ചുള്ള ഓർമ പങ്കുവെച്ച കൊണ്ട് എത്താറുണ്ട്.

ബാലതാരമായി സിനിമയിൽ എത്തിയ ശ്രീദേവി 300 അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . ഭർത്താവ് ബോണി കപൂർ നിർമിച്ച മോം ആയിരുന്നു അവസാന ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srideviJanhvi Kapoor
News Summary - Janhvi Kapoor Pens Emotional Note About Mother Late Actress Sridevi's Birthday
Next Story