ജവാന്‍റെ ഒ.ടി.ടി പ്രദർശനം ആരംഭിച്ചു; ആരാധകരെ കാത്തിരിക്കുന്നത് അൺകട്ട് വെർഷൻ
text_fieldsഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ചിത്രം ജവാൻ ഒ.ടി.ടിയിൽ. ഷാരൂഖിന്റെ ജന്മദിനമായ നവംബർ രണ്ടിനാണ് ചിത്രത്തിന്‍റെ പ്രദർശനം ആരംഭിച്ചത്. ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം തകർത്ത് തിയറ്ററുകളിൽ ജൈത്രയാത്ര തുടരുന്ന സമയത്താണ് ചിത്രത്തിന്‍റെ ഒ.ടി.ടി പ്രദർശനം ആരംഭിച്ചത്. നെറ്റ്ഫ്ളിക്സാണ് ജവാൻ സ്ട്രീം ചെയ്യുന്നത്.
ജവാന്റെ ഒ.ടി.ടി റിലീസിന് വേറെയുമുണ്ട് പ്രത്യേകതകൾ. തിയേറ്ററിൽ നമ്മൾ കണ്ട ജവാനപ്പുറം അൽപ്പം എക്സ്ട്രാ കൂടി ഒ.ടി.ടി വേർഷനിൽ കാണാം. സിനിമയുെട എക്സറ്റെൻഡഡ് കട്ട് വേർഷൻ ആണ് നെറ്റ്ഫ്ലിക്സിലൂടെ കാണാനാകുക. ‘ജവാൻ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ അതിന്റെ അൺകട്ട്, എക്സ്റ്റൻഡഡ് പതിപ്പിൽ ലോകമെമ്പാടും സ്ട്രീം ചെയ്യുന്നതിന്‍റെ ത്രില്ലിലാണ് ഞാൻ! സ്‌ക്രിപ്റ്റിൽ നിന്ന് സ്‌ക്രീനിലേക്കുള്ള ജവാന്റെ യാത്ര അസാധാരണമായ ഒന്നായിരുന്നു’- ഷാരൂഖ് ചിത്രത്തിന്റെ ഒ.ടി.ടി വേർഷനെ കുറിച്ചു പറയുന്നു.
സെപ്റ്റംബർ 7ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിൽ നേടിയതായാണ് റിപ്പോർട്ട്. ആഗോള ബോക്‌സ് ഓഫീസിൽ നിന്നും ഇതുവരെ കളക്റ്റ് ചെയ്തത് 1,150 കോടി രൂപയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആയിരുന്നു നിർമാണം.
ഷാരൂഖ് ഖാൻ, നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് ജവാൻ സ്വന്തമാക്കിയിരുന്നു. അതുമാത്രമല്ല, ഷാരൂഖിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന പ്രത്യേകതയും ജവാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.