ഇന്ത്യൻ സിനിമയിൽ ആദ്യമായി വെർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ച് കത്തനാർ; ജംഗിൾ ബുക്ക്, ലയൺ കിങ് അനുഭവം മലയാളത്തിലും
text_fieldsറോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം കത്തനാരുടെ പ്രീ പ്രൊഡക്ഷന്‍ ജോലികൾ ആരംഭിച്ചു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി വെർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ടാകും 'കത്തനാർ' ചിത്രീകരിക്കുകയെന്ന് അണിയറക്കാർ പറയുന്നു. ജയസൂര്യ കടമറ്റത്ത് കത്തനാരുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് കത്തനാർ. 'ഹോം' സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റോജിന്‍ തോമസ്.
ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് വെർച്യുൽ പ്രൊഡക്ഷൻ. പൂർണമായും തദ്ദേശീയരായ സാങ്കേതിക പ്രവർത്തകരെ അണിനിരത്തിയാവും സിനിമ ഒരുക്കുക. അന്താരാഷ്ട്ര ചലച്ചിത്രത്തിെൻറ അനുഭവം സനിനിമ നൽകുമെന്നും നായകനായ ജയസൂര്യ സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു.
ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാറിെൻറ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും. വെര്‍ച്വല്‍ പ്രൊഡക്ഷനില്‍ പൃഥ്വിരാജ് ചിത്രം നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇനിയും ആരംഭിച്ചിട്ടില്ല. ശ്രീ ഗോകുലം മൂവീസ് ആണ് കത്തനാർ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.