നസ്‍ലനും മാത്യു തോമസും വീണ്ടും; 'ജോ ആൻഡ് ജോ' ചിത്രീകരണം ആരംഭിച്ചു
text_fieldsഗിരീഷ് എ.ഡി സംവിധാനം ചെയ്ത മെഗാഹിറ്റ് ചിത്രം 'തണ്ണീർ മത്തൻ ദിനങ്ങളി'ലൂടെ മലയാളികളുടെ പ്രിയ താരങ്ങളായി മാറിയ മാത്യു തോമസും നസ്‍ലെൻ ഗഫൂറും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന 'ജോ ആൻഡ് ജോ' എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. നിഖില വിമലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
അരുൺ ഡി ജോസും രവീഷ് നാഥും ചേർന്ന് തിരക്കഥയെഴുതിയ സിനിമയുടെ ചിത്രീകരണം കുത്താട്ടുകുളത്ത് ആരംഭിച്ചു. ഇമാജിൻ സിനിമാസിന്റെയും സിഗ്നേച്ചർ സ്റ്റുഡിയോസിന്റെയും ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും പ്രധാന വേഷംത്തിലുണ്ട്. അൻസാർ ഷായാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ടിറ്റോ തങ്കച്ചെൻറ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.