ഡബിൾ റോളിൽ ജോജു ജോർജ്; 'ഇരട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsജോജു ജോർജ് ഡബിൾ റോളിൽ എത്തുന്ന ചിത്രമാണ് ഇരട്ട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പോസ്റ്റർ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാ ലക്ഷ്മി, റിമാ കല്ലിങ്കൽ, അനു സിതാര, രമേശ് പിഷാരടി, അർജുൻ അശോകൻ, അനശ്വരാ രാജൻ,മമിതാ ബൈജു, മിഥുൻ രമേഷ്, അപർണാ ദാസ് തുടങ്ങിയ താരങ്ങൾ സോഷ്യൽ മീഡിയ പേജിലൂടൊണ് റിലീസ് ചെയ്തത്.
വ്യത്യസ്ത ലുക്കിലുള്ള ജോജുവിനെയാണ് പോസ്റ്ററിൽ കാണുന്നത്. ഒരു കഥാപാത്രം പൊലീസ് ഗെറ്റപ്പിലുളളതാണ്. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒരുമിക്കുന്ന ചിത്രമാണിത്.ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത്.എം.ജി.കൃഷ്ണൻ ആണ്.അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.