'നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം അത് നടപ്പാക്കും'; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ജോയ്മാത്യൂ
text_fieldsകോഴിക്കോട്: യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി.നായരെ മർദിച്ച സംഭവത്തിൽ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്ക് പിന്തുണയുമായി നടൻ ജോയ്മാത്യൂ. അധികാരത്തിലിരിക്കുന്നവരെക്കുറിച്ച് സമൂഹമാധ്യമത്തിൽ അഭിപ്രായം പറഞ്ഞാൽ കണ്ണടച്ച് തുറക്കും മുൻപ് കേസും ശിക്ഷയുമാണ്. അതേസമയം സ്‌ത്രീകളെക്കുറിച്ച് വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിൻെറ കണ്ണ് അടഞ്ഞുകിടക്കുമ്പോൾ ജനം നിയമം കൈയിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയുമെന്നും ജോയ്മാത്യൂ പ്രതികരിച്ചു.
ജോയ്മാത്യൂ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകൾ.
ചുട്ടപെട ,കരിഓയിൽ പ്രയോഗം,മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ ,
രോഗം കലശലാവുമ്പോൾ അതിനനുസരിച്ച മരുന്നും നൽകപ്പെടും എന്ന് കരുതാം. അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തിൽ അഭിപ്രായം പറഞ്ഞാൽ കണ്ണടച്ച് തുറക്കും മുൻപ് കേസും ശിക്ഷയും.അതേസമയം സ്‌ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോൾ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും?. നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും. ജനകീയ കോടതികൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്. അഭിവാദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.