'വിശ്വാസികളെ കൊഞ്ഞനംകുത്തി കാണിക്കരുത്'; കോട്ടൂരിെൻറയും സെഫിയുടെയും തിരുവസ്ത്രം തിരികെ വാങ്ങണമെന്ന് ജൂഡ് ആൻറണി
text_fieldsഅഭയ കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിെൻറയും സിസ്റ്റര്‍ സെഫിയുടെയും തിരുവസ്ത്രം സഭ തിരികെ വാങ്ങണമെന്ന് സംവിധായകന്‍ ജൂഡ് ആൻറണി ജോസഫ്. താനുള്‍പ്പെടെയുള്ള വിശ്വാസികളെ സഭ കൊഞ്ഞനം കുത്തി കാണിക്കരുതെന്നും ജൂഡ് ആന്‍റണി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെയായിരുന്നു ജൂഡിെൻറ പ്രതികരണം.
'ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം. സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത്', ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.
ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം...
Posted by Jude Anthany Joseph on Wednesday, 23 December 2020
28 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അഭയക്കൊല കേസില്‍ ചൊവ്വാഴ്ച്ച കോടതി വിധി പറഞ്ഞത്. കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും, പിഴയുമാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
Latest News:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.