സിഗ്നേച്ചർ വൃദ്ധസദനമല്ല, അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള സ്ഥലം; കെ.ജി ജോർജിന്റെ കുടുംബം
text_fieldsഅന്തരിച്ച വിഖ്യാത സംവിധായകൻ കെ.ജി ജോർജിന് മികച്ച പരിചരണം നൽകിയിരുന്നുവെന്ന് കുടുംബം. കെ.ജി ജോർജിന്റെ ഇഷ്ടപ്രകാരമാണ് സിഗ്നേച്ചർ എന്ന സ്ഥാപനത്തിലേക്ക് മാറ്റിയതെന്നും കുടുംബത്തെ ബുദ്ധിമുട്ടിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും ഭാര്യ സൽമ വിവാദങ്ങളിൽ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ മകനൊപ്പം ഗോവയിലാണ് താമസിക്കുന്നത്. മരിക്കുന്നതിന് ഒന്നര ആഴ്ച മുമ്പ് നാട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് വളരെ സന്തോഷവാനായിരുന്നു. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ പറയുന്നതിനൊക്കെ പ്രതികരിച്ചിരുന്നു.
കൂടാതെ സിഗ്നേച്ചർ വൃദ്ധസദനമല്ല. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.. എല്ലാ സൗകര്യങ്ങളുമുള്ള അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ സെന്റർ ആണ് (ആശ്വാസഭവനം). അവിടെ നിൽക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. വീട്ടിൽ ആയിരുന്നപ്പോൾ അദ്ദേഹം എപ്പോഴും മുറിയിൽ തന്നെയായിരുന്നു. എന്നാൽ സിഗ്നേച്ചറിൽ സംസാരിക്കാനും മറ്റും നിരവധി ആളുകളുണ്ട്. അവിടെ നൽക്കുന്നതിൽ മാനസികമായി യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല- സൽമ പറഞ്ഞു.
കൂടാതെ ഭാര്യയും മക്കളേയും ബുദ്ധിമുട്ടിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അത്തരത്തിലൊക്കെ ചിന്തിക്കുന്ന വ്യക്തിയാണ്. ഷാജി കൈലാസും രൺജി പണിക്കരുമൊക്കെ അവിടെ സ്ഥിരമായി എത്തുമായിരുന്നു- സൽമ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 24 നാണ് കെ.ജി ജോർജ് അന്തരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.