ലോക്ഡൗണിൽ മലയാളിയെ ചിരിപ്പിച്ച കാർത്തിക് ശങ്കർ സംവിധായകനാകുന്നു; അരങ്ങേറ്റം തെലുങ്കിൽ, അവതരിപ്പിക്കുന്നത് 'കോടി രാമകൃഷ്ണ'
text_fieldsകൊച്ചി: കോവിഡിെൻറ ആദ്യ തരംഗത്തിലെ ലോക്ഡൗൺ കാലത്ത് അമ്മയുടെയും മകെൻറയും വിശേഷങ്ങൾ പറഞ്ഞ് വെബ് സീരീസിലൂടെ മലയാളികളെ ചിരിപ്പിച്ച കാർത്തിക് ശങ്കർ സിനിമ സംവിധായകനാകുന്നു. തെലുങ്കിലാണ് കാർത്തിക്കിെൻറ അരങ്ങേറ്റം. തെലുങ്കിൽ 140 സിനിമയോളം സംവിധാനം ചെയ്തിട്ടുള്ള കോടി രാമകൃഷ്ണയുടെ ബാനറിൽ അദ്ദേഹത്തിന്‍റെ മകൾ കോടി ദിവ്യ ആണ് ചിത്രം നിർമ്മിക്കുന്നത്. നായകനായി തെലുങ്ക് യുവതാരം കിരൺ അബ്ബവാരയും നായികയായി കന്നഡ നടി സഞ്ജന ആനന്ദും എത്തുന്നു.
സിനിമയുടെ രചനയും സംവിധാനവും കാർത്തിക് ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലകൂടിയ സംഗീത സംവിധായകരിൽ ഒരാളായ മണി ശർമ്മയാണ് സംഗീത സംവിധാനം. 'ഷൈലോക്ക്' എന്ന സിനിമക്ക് ക്യാമറ ചലിപ്പിച്ച രെണദേവ് ആണ് ഛായാഗ്രാഹകൻ. കിരണിെൻറ ജന്മദിനത്തിന് ആശംസകൾ അർപ്പിച്ചുള്ള അനൗൺസ്മെൻറ് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് കാർത്തിക് ശങ്കർ ആദ്യസിനിമയുടെ വിശദവിവരങ്ങൾ പുറത്തുവിട്ടത്.
ഹ്രസ്വചിത്രങ്ങളിലൂടേയും വെബ് സീരീസിലൂടേയും ശ്രദ്ധ നേടിയ കാർത്തിക് ശങ്കറിെൻറ സൃഷ്ടികൾ യൂട്യൂബിൽ വൈറലാണ്. ലോക്ഡൗണ്‍ സമയത്ത് തന്‍റെ അമ്മക്കും അച്ഛനും വല്ല്യച്ഛനും സുഹൃത്തുക്കള്‍ക്കുമൊപ്പം കാര്‍ത്തിക് പുറത്തിറക്കിയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.