പ്രഭാസ് ചിത്രം 'കൽക്കി 2898 എഡി' തിയറ്ററുകളിലേക്ക്
text_fieldsപ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. 2024 മെയ് 9 ന് ചിത്രം തിയറ്റററുകളിലെത്തുന്നത്. വാരാണസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം, കാശ്മീർ, വിജയവാഡ എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴിയാണ് നിർമാതാക്കൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പാട്ട്നി എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൽക്കി ഒരു ചിത്രം ഒരു സയൻസ് ഫിക്ഷൻ ആണെന്നാണ് സൂചന.
വൈജയന്തി മൂവീസിന്റെ 50 വർഷം പിന്നിടുന്നവേളയിലാണ് ചിത്രം എത്തുന്നത്. 'ജഗദേക വീരുഡു അതിലോക സുന്ദരി' മുതൽ പുരസ്‌കാരങ്ങൾ നേടിയ 'മഹാനടി', 'മഹർഷി' എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോൾ അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർ അഭിനയിക്കുന്ന 'കൽക്കി 2898 എഡി' റിലീസ് ചെയ്യുന്നതും ഇതേ തിയതിയിലാണ്. ഈ നിമിഷത്തിൽ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വർഷവുമായ് ഒത്തുചേർന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോൾ അത് കൂടുതൽ അർഥവത്തായതാക്കുന്നു." ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയിൽ വൈജയന്തി മൂവീസ് സ്ഥാപകയും നിർമ്മാതാവുമായ സി. അശ്വിനി ദത്ത് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ സാൻ ഡിയാഗോ കോമിക്-കോണിൽ നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ അംഗീകാരം നേടിയ ചിത്രമാണ് 'കൽക്കി 2898 എഡി'. ചിത്രത്തിന്റെ റിലീസിനായി വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.