Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചരിത്ര നേട്ടത്തിലേക്ക്...

ചരിത്ര നേട്ടത്തിലേക്ക് പ്രഭാസിന്റെ കൽക്കി 2898 എ.ഡി; ആദ്യ ആഴ്ച ചിത്രം നേടിയത്‍?

text_fields
bookmark_border
‘Kalki 2898 AD’ races to Rs 1000 cr-mark globally, sees 100 pc jump in domestic collections
cancel

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് കൽക്കി 2898 എ.ഡി.മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്.

ജൂണ്‍ 27 ന് പുറത്തിറങ്ങിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 774 കോടിയാണ് ആഗോളലത്തിൽ നിന്ന് നേടിയത്. സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം, 10 ദിവസത്തെ ഇന്ത്യയിലെ കളക്ഷൻ 465.7 കോടിയണ്. തെലുങ്ക് പതിപ്പാണ് ഏറ്റവും കടുതൽ പണം വാരിയിരിക്കുന്നത്. 228കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 198കോടിയാണ് ഹിന്ദിയിലെ കളക്ഷൻ. 27 കോടിയാണ് കൽക്കിയുടെ തമിഴ് പതിപ്പിന്റെ കളക്ഷൻ . മലയാളത്തിൽ നിന്ന് 16 കോടിയും കന്നഡയിൽ നിന്ന് 3 കോടിയും ചിത്രം സമാഹരിച്ചിട്ടുണ്ട്. ഉടൻ തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ബോക്സോഫീസ് കണക്കുകൾ നൽകുന്ന സൂചന.

ഇതിനോടകം തന്നെ ഷാറൂഖ് ഖാന്‍ ചിത്രം ജവാന്‍റെ ആ​ഗോള ബോക്സോഫീസ് കളക്ഷന്‍ റെക്കോര്‍ഡ് കല്‍ക്കി മറികടന്നിട്ടുണ്ട്. ജവാന്റെ ഒരാഴ്ചത്തെ ബോക്സോഫീസ് കളക്ഷൻ 600 കോടിയായിരുന്നു. ജവാന്റെ ഓപ്പണിങ് കളക്ഷൻ 129 കോടിക്ക് മുകളിലായിരുന്നു. ഇതാണ് കൽക്കി മറി കടന്നിരിക്കുന്നത്.കെ.ജി.എഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ), സാഹോ(130 കോടി രൂപ),എന്നീ സിനിമകളുടെ ആഗോള ഓപ്പണിങ് റെക്കോർഡും പ്രഭാസ് ചിത്രം മറികടന്നിട്ടുണ്ട്.

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരെ കൂടാതെദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്. 'സുമതി'യായിട്ടാണ് ദീപിക എത്തിയിരിക്കുന്നത്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്കിൻ'നെ കമൽ ഹാസനും 'ക്യാപ്റ്റൻ'നെ ദുൽഖർ സൽമാനും 'റോക്സി'യെ ദിഷാ പഠാനിയും അവതരിപ്പിച്ചു. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് കൽക്കി നിര്‍മ്മിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷനായി ഒരുക്കിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalki 2898 AD
News Summary - ‘Kalki 2898 AD’ races to Rs 1000 cr-mark globally, sees 100 pc jump in domestic collections
Next Story