മൂന്ന് ലോകങ്ങളുടെ കഥ; വിസ്മയിപ്പിച്ച് 'കൽക്കി 2898 എഡി', റിലീസ് ട്രെയിലർ പുറത്ത്
text_fieldsപ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി'യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് 'കല്‍ക്കി 2898 എഡി' പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. അതിജീവനത്തിനായി പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്. വരേണ്യവര്‍ഗം നിയന്ത്രിക്കുന്നവര്‍ വസിക്കുന്ന ഇടമായ് 'കോംപ്ലക്‌സ്' അഥവാ പറുദീസയെയും ഈ പറുദീസയിലെ മനുഷ്യരാല്‍ പീഡിപ്പിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായി ശംഭാളയെയും ചിത്രീകരിച്ചിരിക്കുന്നു. ട്രെയിൽ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ചിത്രമെത്തുന്നത്. ജൂണ്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിമിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ശോഭന, ദിഷ പഠാണി, അന്ന ബെന്‍, പശുപതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സുമതി' എന്ന കഥാപാത്രത്തെയാണ് ദീപിക പദുകോൺ അവതരിപ്പിക്കുന്നത്. 'അശ്വത്ഥാമാവ്' എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും 'യാസ്‌കിന്‍' എന്ന കഥാപാത്രമായ് കമല്‍ഹാസനും 'ഭൈരവ'യായി പ്രഭാസും വേഷമിടുന്നു. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ് 'കല്‍ക്കി 2898 എഡി'. മികച്ച പശ്ചാത്തല സംഗീതംത്തോടൊപ്പം ഗംഭീര വിഎഫ്എക്സും നല്‍കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. പിആര്‍ഒ: ശബരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.