ഫഹദ് അപാര ടാലന്‍റുള്ള നടൻ, ദക്ഷിണേന്ത്യയുടെ സ്വത്ത് -കമൽ ഹാസൻ
text_fieldsഫഹദ് ഫാസിൽ അപാര ടാലന്റുള്ള നടനാണെന്നും ദക്ഷിണേന്ത്യയുടെ സ്വത്താണെന്നും ഉലകനായകൻ കമൽ ഹാസൻ. 'മാധ്യമം' ലേഖകനുമായി നടത്തിയ അഭിമുഖത്തിലാണ് ഫഹദിനെക്കുറിച്ച് കമൽ പറഞ്ഞത്.
'വിക്ര'മിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും തകർത്തഭിനയിക്കുമ്പോൾ ഞാൻ അവരിൽനിന്ന് പഠിക്കുകയായിരുന്നു. അവരെവെച്ച് ചിത്രം സംവിധാനം ചെയ്യണമെന്നുപോലും ആഗ്രഹിച്ചുപോയി. ഫഹദ് അപാര ടാലന്‍റുള്ള നടനാണ്. കേരളത്തിന്‍റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ സ്വത്താണ് ഫഹദ്. ഈ ചിത്രത്തിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാൻ കാരണം അദ്ദേഹത്തിന്‍റെ കഴിവ് മാത്രമാണ്. അല്ലാതെ മലയാളിയായതുകൊണ്ടല്ല -കമൽ പറഞ്ഞു.
അടുത്ത പത്ത് വർഷം പ്രേക്ഷകരുടെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന സിനിമയായിരിക്കും വിക്രം എന്നും അദ്ദേഹം പഞ്ഞു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് വിക്രം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ടിലും കൊറിയോഗ്രഫിയിലുമെല്ലാം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിൽ അഭിനയിക്കാൻ എപ്പോഴും തയാറാണ്. പക്ഷേ, അതിനൊത്ത കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങൾ ചെയ്യാൻ കഴിയും എന്ന സാധ്യത ഇപ്പോഴുണ്ട്. എന്നാൽ, സംവിധായകർ അതിന് തയാറാകുന്നില്ല. സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞാൽ ഞാൻ മലയാള സിനിമയിൽ ഇനിയുമെത്തും -കമൽ ഹാസൻ വ്യക്തമാക്കി.
>> അഭിമുഖത്തിന്‍റെ പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.