എന്റെ അമ്മ സമ്പന്നയല്ല; ഏഴ്, എട്ട് മണിക്കൂർ പാടത്ത് കൃഷി ചെയ്യും -കങ്കണ
text_fieldsഅമ്മയെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പുമായി നടി കങ്കണ. തന്റെ കരുത്ത് അമ്മയാണെന്നും നിർഭയവും വിട്ടുവീഴ്ചയില്ലാത്തതുമായ മനോഭാവം അമ്മയിൽ നിന്നാണ് ലഭിച്ചതെന്നും നടി ട്വിറ്ററിൽ കുറിച്ചു. അധ്യാപികയായിരുന്ന അമ്മ ഇപ്പോഴും സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും താരം വ്യക്തമാക്കി.
എന്റെ അമ്മസമ്പന്നയല്ല. ബിസിനസുകാരും രാഷ്ട്രീയക്കാരുമുള്ള കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. 25 വർഷത്തിലേറെയായി അധ്യാപികയായിരുന്നു. എന്റെ മനോഭാവം എവിടെ നിന്നാണ് വരുന്നതെന്നും എന്തുകൊണ്ടാണ് എനിക്ക് വിലകുറഞ്ഞ രീതിയിൽ ചിന്തിക്കാൻ കഴിയാത്തതെന്ന് സിനിമാ മാഫിയ മനസിലാക്കണം -കങ്കണ പറഞ്ഞു.
വളരെ സാധാരണ ജീവിതമാണ് അമ്മ നയിക്കുന്നത്. നിത്യവും ഏഴ്, ഏട്ട് മണിക്കൂർ പാടത്ത് കൃഷി ചെയ്യും. നിരവധി പേർ എന്റെ വീട്ടിൽ എത്താറുണ്ട്. ഇവർക്കെല്ലാം തന്റെ സ്വന്തം കൈ കൊണ്ട് ചായയും പലഹാരങ്ങളും അമ്മ നൽകാറുണ്ട് -കങ്കണ കുറിച്ചു.
സിനിമാ സെറ്റിൽ വരാനോ പുറത്ത് പോയി ഭക്ഷണം കഴിക്കാനോ അമ്മക്ക് താൽപര്യമില്ല. വീട്ടിലെ ഭക്ഷണമാണ് കൂടുതൽ ഇഷ്ടം. അതുപോലെ മുംബൈയിൽ ജീവിക്കാനോ വിദേശത്ത് പോകാനോ യാതൊരു താൽപര്യവുമില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.