ബി.ജെ.പിയിൽ ചേർന്നത് സിനിമ പൊട്ടുന്നതുകൊണ്ടാണോ? ന്യായീകരണവുമായി കങ്കണ
text_fieldsബി.ജെ.പി ടിക്കറ്റിലൂടെ ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് നടി കങ്കണ. തുടർച്ചയായുള്ള സിനിമ പരാജയമാണ് കങ്കണയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ തന്റെ രാഷ്ട്രീയ പ്രവേശനവുമായി സിനിമക്ക് ബന്ധമില്ലെന്ന് പറയുകയാണ് കങ്കണ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തുടർച്ചയായുള്ള സിനിമ പരാജയങ്ങളെ നടി ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. സിനിമകളുടെ പരാജയമാണോ രാഷ്ട്രീയ പ്രവേശനത്തിന് കാരണമെന്നുള്ള ചോദ്യത്തിനായിരുന്നു പ്രതികരണം.
'പരാജയം നേരിടാത്ത ഒരു അഭിനേതാവും ഈ ലോകത്തില്ല. പത്ത് വർഷം മുമ്പ് ഷാറൂഖ് ഖാൻ ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. ക്വീൻ സിനിമ സംഭവിക്കുന്നതിന് മുമ്പ് ഏഴ്, എട്ട് വർഷം എന്റെ ഒരു സിനിമ പോലും വിജയിച്ചില്ല. എന്നാൽ അതിന് ശേഷം കുറച്ച് നല്ല സിനിമകൾ ലഭിച്ചു. മണികർണിക തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടു. ഇനി വരാൻ പോകുന്ന എമർജൻസി വിജയിച്ചേക്കാം.
ഒ.ടി.ടി സജീവമായതോടെ അഭിനേതാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കൂടുതൽ അവസരം ലഭിക്കുന്നുണ്ടെങ്കിലും താരങ്ങളെ സൃഷ്ടിക്കുന്നില്ല. ഞാനും ഷാറൂഖും താരങ്ങളുടെ അവസാന തലമുറയാണ്. ദൈവത്തിന്റെ കൃപയാൽ ഞങ്ങളെ ബിഗ് സ്ക്രീനിൽ കാണാൻ ആളുകൾ ആഗ്രഹിക്കുന്നു. പക്ഷേ, കലാരംഗത്ത് മുഴുകുന്നതിനേക്കാൾ പുറംലോകത്ത് സജീവമാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്'; രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കങ്കണ പറഞ്ഞു
കങ്കണ സംവിധാനം ചെയ്യുന്ന എമർജൻസി ജൂലൈ 14നാണ് തിയറ്ററുകളിലെത്തുന്നത്. അടിയന്തരാവസ്ഥ കാലത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിട്ടാണ് താരം എത്തുന്നത്. അനുപം ഖേർ, ശ്രേയസ് തൽപാഡെ, മിലിന്ദ് സൊമൻ എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കങ്കണയുടെ അവസാനം പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങളായ തേജസ്, ധാക്കദ്, തലൈവി എന്നിവ ബോക്സോഫീസിൽ വൻ പരാജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.