'ഞാൻ ഉപേക്ഷിച്ച റോളിന് വേണ്ടി അവൾ നിർമാതാക്കളോട് കെഞ്ചുമായിരുന്നു...'; തപ്സിയെ വിടാതെ കങ്കണ
text_fieldsപ്രശസ്ത ബോളിവുഡ് നടി തപ്‌സി പന്നുവിനെതിരെ അധിക്ഷേപവുമായി വീണ്ടും കങ്കണ റണാവത്ത് രംഗത്ത്. ഒരു ദേശീയ മാധ്യമത്തിന് തപ്‌സി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടായിരുന്നു കങ്കണ ഇൻസ്റ്റാഗ്രാമിൽ താരത്തിനെതിരെയുള്ള പോസ്റ്റുകളുമായി എത്തിയത്. ട്വിറ്ററിൽ കങ്കണയുടെ അഭാവം താൻ അറിയുന്നില്ലെന്നും ഒരു സഹപ്രവര്‍ത്തകയെന്നല്ലാതെ മറ്റൊരു പ്രാധാന്യവും തെൻറ വ്യക്തിജീവിതത്തില്‍ കങ്കണയ്ക്കില്ലെന്നുമായിരുന്നു തപ്‌സി പറഞ്ഞത്.
പിന്നാലെ കങ്കണ ഇൻസ്റ്റാഗ്രാമിൽ മറുപടിയുമായി എത്തി. ''ഒരു കാലത്ത് ഞാന്‍ വേണ്ടെന്ന് വച്ച വേഷങ്ങള്‍ക്ക് വേണ്ടി താപ്‌സി നിര്‍മാതാക്കളുടെ അടുത്ത് കെഞ്ചുമായിരുന്നു. അതേ വ്യക്തി ഇന്ന് ഞാന്‍ അപ്രസക്തയാണെന്ന് പറയുന്നു. എെൻറ പേര് ഉപയോഗിക്കാതെ നിങ്ങളുടെ സിനിമ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിച്ചുകൂടെ...''-കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
''ബി ഗ്രേഡ് നടിമാര്‍ എെൻറ പേരോ സ്‌റ്റൈലോ ഉപയോഗിച്ച് അവരുടെ അഭിമുഖങ്ങള്‍ വൈറലാക്കുന്നതിലോ സിനിമ വില്‍ക്കുന്നതിലോ എനിക്ക് യാതൊരുവിധ എതിര്‍പ്പില്ല. ഇന്‍ഡസ്ട്രിയില്‍ വളരുവാനായി അവര്‍ പല കാര്യങ്ങളും ചെയ്യും. ഇവര്‍ക്കെല്ലാം ഞാന്‍ പ്രചോദനമാണ്. ശ്രീദേവി, വഹീദ റഹ്മാന്‍ പോലുള്ളവരായിരുന്നു എനിക്ക് പ്രചോദനം. എന്നാല്‍ ഇതുവരെ ഞാൻ എെൻറ വളര്‍ച്ചയില്‍ അവരെ മോശമാക്കി ചിത്രീകരിച്ചിട്ടില്ല'' -മറ്റൊരു സ്റ്റോറിയിൽ കങ്കണ കുറിച്ചു.
നേരത്തെയും തപ്‌സി, സ്വര ഭാസ്കർ എന്നിവരെ കങ്കണ ബി-ഗ്രേഡ് നടിമാരെന്ന് വിളിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് തപ്സിയോട് അഭിമുഖത്തിൽ ചോദ്യവുമുണ്ടായി. എന്നാൽ, തന്നെ ബി ഗ്രേഡ് നടിയെന്ന് വിളിച്ച കങ്കണ റണാവത്തിന് മറുപടി പറയാനില്ലെന്നാണ് താരം പറഞ്ഞത്. അത്തരം പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല, തനിക്ക് മറ്റ് ജോലികളുണ്ടെന്നും തപ്‌സി പ്രതികരിച്ചു. തന്നെ ലക്ഷ്യം വെച്ചുള്ള അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'എെൻറ സാന്നിധ്യം അത്രയധികം സ്വാധീനം ചെലുത്തുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. എന്നാല്‍ എനിക്ക് ജീവിതത്തില്‍ അതിലും വലുതും മികച്ചതുമായ മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്,' തപ്‌സി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.