ഞാനും മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്; സിനിമാേട്ടാഗ്രാഫർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കങ്കണ
text_fieldsഷൂട്ടിങ്ങിനിടെ ഹോളിവുഡ് സിനിമാേട്ടാഗ്രാഫർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി കങ്കണറണാവത്ത്. ഹോളിവുഡ് സൂപ്പർ താരം അലേക് ബാൾഡ്വിെൻറ വെടിയേറ്റ് സിനിമാേട്ടാഗ്രാഫർ കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേട്ടതെന്ന് കങ്കണ റണാവത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. 'ഇത് വളരെ ഭയാനകമാണ്!! സംഘട്ടനങ്ങൾ, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് സിനിമകളിൽ പ്രവർത്തിക്കുന്ന എല്ലാ ആളുകളും ശ്രദ്ധിക്കുക. നിങ്ങളുടെ തെറ്റുകൾ ഒരാളുടെ ജീവൻ എടുത്തേക്കാം'- ങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
താൻ അഭിനയിച്ചൊരു സിനിമാ സെറ്റിൽവച്ചുണ്ടായ അപകടത്തിൽ മരണത്തെ മുഖാമുഖം കണ്ടുവെന്നും കങ്കണ കുറിച്ചു. 'ഇന്ന് രണ്ടുപേർക്ക് സിനിമാ സെറ്റിൽവച്ചു വെടിയേറ്റു, അവരിൽ ഒരാൾ മരിച്ചു. മറ്റ് പ്രമുഖ അഭിനേതാക്കളെപ്പോലെ, സംഘട്ടനം ചിത്രീകരണത്തിനിടെ എനിക്കും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ മരണത്തെ മുഖാമുഖം കണ്ടവയുമുണ്ട്, തീർച്ചയായും അത് മറ്റൊരാളുടെ അശ്രദ്ധയായിരുന്നു. സംഘട്ടനം ചെയ്യുന്നവരും, ചിലപ്പോൾ അഭിനേതാക്കളും എല്ലാ വർഷവും സിനിമാ സെറ്റുകളിൽ മരിക്കുന്നു. ഇത് വളരെ തെറ്റാണ്. ഇന്ത്യൻ സിനിമകളിൽ ആക്ഷൻ പ്രോട്ടോക്കോളുകൾ പ്രാകൃതമാണ്. നമ്മുടെ സിനിമാ സംഘടനകൾ ഇതിനെ ഗൗരവത്തിൽ എടുക്കുമെന്നും അപകടങ്ങൾ തടയുമെന്നും പ്രതീക്ഷിക്കുന്നു'-അവർ എഴുതി.
2017 ൽ മണികർണികയുടെ ഷൂട്ടിങ് സെറ്റിൽ രണ്ടുതവണ കങ്കണയ്ക്ക് പരുക്കേറ്റിരുന്നു. സഹതാരം നിഹാർ പാണ്ഡ്യയുമായുള്ള വാൾപ്പയറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു ആദ്യം പരുക്കേറ്റത്. പിന്നീട് അതേ ചിത്രത്തിന്റെ സെറ്റിൽ കങ്കയുടെ വലതുകാലിനും പരുക്കേറ്റിരുന്നു.
'തലൈവി'യാണ് കങ്കണയുടേതായി അടുത്തിടെ റിലീസായ ചിത്രം. ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റായി വേഷമിടുന്ന സർവേഷ് മേവരയുടെ തേജസ്, ധക്കാഡ് തുടങ്ങിയവയാണ് കങ്കണയുടെ റിലീസിനൊരുങ്ങുന്ന സിനിമകൾ. അടിയന്തരാവസ്ഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എമർജൻസി, സീത എന്നിവയാണ് കങ്കണയുടെ പുതിയ പ്രോജക്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.