കൊടുങ്കാറ്റിൽ ആടിയുലയുന്ന ബോട്ട്; മഴുവെടുത്ത് അതിന് ദ്വാരം വീഴ്ത്തുന്നതാണ് കർഷകസമരം- കങ്കണ
text_fieldsമുംബൈ: പുതിയ കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ വീണ്ടും പരിഹസിച്ച് പ്രശസ്ത ബോളിവുഡ് താരം കങ്കണ റണാവത്ത്. രാജ്യവ്യാപകമായി കർഷകർ ഭാരത ബന്ദ് നടത്തുന്നതിനിടെയാണ് കങ്കണയുടെ പുതിയ ട്വീറ്റ്. ഇത്തവണ സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ പ്രഭാഷണത്തോടൊപ്പമാണ് താരത്തിന്‍റെ ട്വീറ്റ്.
പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും എതിരെ ജഗ്ഗി വാസുദേവ് പ്രസംഗിക്കുന്നതിന്‍റെ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'വരൂ നമുക്ക് ഇന്ത്യമുഴുവൻ അടച്ചിടാം. ഈ ബോട്ടിനെ ഉലക്കാനായി കാറ്റ് ആഞ്ഞുവീശുകയാണ്. അതിനിടെ ഒരു മഴുവെടുത്ത് ബോട്ടിൽ കുറേ തുളകൾ കൂടി വീഴ്ത്തിയാലോ. പിന്നെ എല്ലാ പ്രതീക്ഷയും അസ്തമിക്കും'-കങ്കണയുടെ ട്വീറ്റിൽ പറയുന്നു.
आओ भारत को बंद कर देते हैं, यूँ तो तूफ़ानों कि कमी नहीं इस नाव को, मगर लाओ कुल्हाड़ी कुछ छेद भी कर देते हैं, रह रह के रोज़ मरती है हर उम्मीद यहाँ, देशभक्तों से कहो अपने लिए देश का एक टुकड़ा अब तुम भी माँग लो, आजाओ सड़क पे और तुम भी धरना दो, चलो आज यह क़िस्सा ही ख़त्म करते हैं 🙂 https://t.co/OXLfUWl1gb
— Kangana Ranaut (@KanganaTeam) December 8, 2020
കർഷക സമരത്തെ പരിഹസിച്ചുകൊണ്ട് നേരത്തേയും കങ്കണ രംഗത്തെത്തിയിരുന്നു. സമരത്തെ പിന്തുണച്ച പഞ്ചാബി ഗായകൻ ദിൽജിത്തുമായി ട്വിറ്ററിലൂടെ താരം കടുത്ത വാക്പോരാണ് നടത്തിയത്. ഗായകനെ പിന്തുണച്ചുകൊണ്ട് പ്രിയങ്ക ചോപ്രയടക്കം നിരവധി താരങ്ങൾ പരസ്യമായി രംഗത്തുവന്നു. ശഹീൻ ബാഗ് സമരനായിക അധിക്ഷേപിച്ചുകൊണ്ടും കങ്കണ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.