നിന്നേയും കൊണ്ടേ ഞാൻ പോകൂ, ട്വിറ്റർ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ
text_fieldsമുംബൈ: ട്വിറ്ററിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന ഭീഷണയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഏപ്പോള്‍ വേണമെങ്കിലും സസ്പെന്റ് ചെയ്യാപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ചൈനയുടെ കളിപ്പാട്ടമായ ട്വിറ്റർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയിൽ നിരോധിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു. ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറിനുള്ളില്‍ കങ്കണയുടെ അക്കൌണ്ടില്‍ നിന്നും നാലോളം ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വിദ്വേഷ പോസ്റ്റുകള്‍ എന്ന ഗണത്തില്‍ പെടുത്തിയാണ് ഈ പോസ്റ്റുകള്‍ നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
കങ്കണയുടെ ട്വീറ്റ്
ഞാൻ നിയമവിരുദ്ധയുമായി യാതൊന്നും ചെയ്തിട്ടില്ല. എങ്കിലും ചൈനീസ് കളിപ്പാട്ടമായ ട്വിറ്റർ എന്റെ അക്കൗണ്ട് പൂട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. എന്നെങ്കിലും ഞാൻ ഇവിടെ നിന്ന് പോവുകയാണെങ്കിൽ നിന്നെയും കൊണ്ടായിരിക്കും പോവുക. ചൈനീസ് ടിക് ടോക് നിരോധിച്ചത് പോലെ നിന്നെയും ബാൻ ചെയ്യും.
China puppet twitter is threatening to suspend my account even though I did not violate any rules, remember jis din main jaungi tumko saath lekar jaungi, just like Chinese tik tok you will be banned as well @jack #ConspiracyAgainstlndia
— Kangana Ranaut (@KanganaTeam) February 4, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.