ഷാറൂഖ് ഖാനെ വിടാതെ കങ്കണ; പത്ത് വര്‍ഷത്തിനിടെ വിജയിച്ച ഒരേയൊരു ചിത്രമാണ് പത്താൻ
text_fieldsഷാറൂഖ് ഖാൻ ചിത്രമായ പത്താന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നടനെ അഭിനന്ദിച്ച് ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു. നടി കങ്കണയും പത്താനെ പ്രശംസിച്ചിരുന്നു. ഇത്തരം ചിത്രങ്ങൾ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ബോളിവുഡിനെ തിരികെ കൊണ്ടുവരാൻ തങ്ങളാൽ കഴിയുന്ന വിധത്തിൽ പരിശ്രമിക്കുമെന്നും നടി പറഞ്ഞു. കങ്കണയുടെ ട്വീറ്റ് പ്രേക്ഷകരുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമ്മിശ്ര പ്രതികരണമാണ് ട്വീറ്റിന് ലഭിച്ചത്.
ഇപ്പോഴിതാ തന്നെ പരിഹസിച്ച ഒരു ഷാറൂഖ് ഖാൻ ആരാധകന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് കങ്കണ. 'ധാക്കഡ് ആദ്യ ദിനം 55 ലക്ഷം രൂപയും ലൈഫ് ടൈം കളക്ഷൻ 2.58 കോടിയും നേടി. പത്താൻ ചിത്രം ആദ്യ ദിനം 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. കങ്കണക്ക് നിരാശ ഉണ്ടാകും' എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. എന്റെ മുന്‍ ചിത്രം ധാക്കഡ് പരാജയമായിരുന്നു എന്നാൽ 10 വർഷത്തിന് ശേഷമുള്ള ഷാറൂഖ് ഖാനുണ്ടായ ആദ്യഹിറ്റാണ് 'പത്താന്‍' എന്നായിരുന്നു നടിയുടെ മറുപടി.
എന്റെ മുന്‍ ചിത്രം 'ധാക്കഡ്' കനത്ത പരാജയമായിരുന്നു. അതേ കുറിച്ച് സത്യന്ധമായി മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഷാറൂഖിന്റേതായി വിജയിച്ച ഒരേയൊരു ചിത്രമാണ് 'പത്താന്‍'. ഞങ്ങളും ഇപ്പോള്‍ അദ്ദേഹത്തെ കണ്ട് പഠിക്കുകയാണ്. അദ്ദേഹത്തിന് അവസരം നല്‍കിയതുപോലെ ആളുകള്‍ ഞങ്ങളെയും സ്വീകരിക്കും.- ആരാധകന്റെ ട്വീറ്റിന് മറുപടിയായികങ്കണ കുറിച്ചു.
ജനുവരി 25 ന് പ്രദർശനത്തിനെത്തിയ ചിത്രം നാല് ദിവസം കൊണ്ട് 429 കോടി സ്വന്തമാക്കിയിട്ടുണ്ട്. ഹിന്ദിയെ കൂടാതെ തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.