സൂര്യ ചിത്രം കങ്കുവയുടെ ഒ.ടി.ടി റൈറ്റ്‍സ് വിറ്റുപോയത് വമ്പൻ തുകക്ക്
text_fieldsസൂര്യയുടെ ഏറ്റവും പുതിയ റിലീസാണ് കങ്കുവ.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും.റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോൺ പ്രൈം. ഏകദേശം100 കോടിക്കാണ് പ്രൈം വിഡിയോ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമേ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ.
പുരാതനമായ തമിഴ് വാക്കാണ് കങ്കുവ. തീ എന്നാണ് അര്‍ഥം. അതായത് ദഹിപ്പിക്കാൻ പോന്ന ശക്തിയുള്ളവനെന്നാണ് ചിത്രത്തിന്റെ പേര് കങ്കുവയുടെ അര്‍ഥമെന്നാണ് റിപ്പോര്‍ട്ട്. സൂര്യയുടെ കങ്കുവ 100 കോടിയില്‍ അധികം നേടുമോ എന്നതും ചര്‍ച്ചയാകുന്നുണ്ട്. സിനിമയിലെ ഫയര്‍ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറെ പ്രതീക്ഷയോടെ എത്തുന്ന ചിത്രമാണെന്നും ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടത്താൻ ശ്രമിച്ചിരുന്നെന്നും ചിത്രീകരണ അനുഭവം പങ്കുവെച്ചുകൊണ്ട് സൂര്യ പറഞ്ഞു.ഏകദേശം150 ദിവസമെടുത്താണ് കങ്കുവ ചിത്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.