ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം
text_fieldsസജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ചലച്ചിത്രോത്സവത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരമാണ് കനി കുസൃതി നേടിയത്. അഫ്ഗാനിസ്താൻ നടി ലീന അലാം, അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.
കടൽ തീരത്ത് താമസിക്കുന്ന ഖദീജയുടേയും ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഖദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു. ഇവരോടൊപ്പം സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അണി നിരക്കുന്നു.
യു.എ.എൻ ഫിലിം ഹൗസിന്‍റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സജിൻ ബാബുവാണ് നിർവഹിച്ചത്. ക്യാമറ കാർത്തിക് മുത്തുകുമാർ, എഡിറ്റിങ് അപ്പു ഭട്ടതിരി, മ്യൂസിക് ലിയോ ടോം, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യ.പി ആര്‍ ഒ-എ എസ് ദിനേശ്.
ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവൽ, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ചിത്രം വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. 42ാ മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലേക്കും അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരവും ചിത്രം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.