ഗാനം പകർപ്പവകാശ നിയമലംഘനം: ‘കാന്താര’ സംവിധായകനും നിർമാതാവിനും മുൻകൂർ ജാമ്യം
text_fieldsകൊച്ചി: ‘കാന്താര’ സിനിമയിലെ വരാഹരൂപം എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ നിയമലംഘനക്കേസിൽ ചിത്രത്തിന്‍റെ നിർമാതാവ് വിജയ് കിരഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് ഹൈകോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.
കപ്പ ടി.വിക്കായി തയാറാക്കിയ ഗാനം ‘കാന്താര’ എന്ന കന്നട സിനിമയിൽ അനധികൃതമായി ഉപയോഗിച്ചെന്നാരോപിച്ച് തൈക്കൂടം ബ്രിഡ്‌ജസും മാതൃഭൂമിയും നൽകിയ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസെടുത്ത കേസിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ മുൻകൂർ ജാമ്യം നൽകിയത്. തൈക്കൂടം ബ്രിഡ്‌ജസിന്‍റെ നവരസമെന്ന ഗാനം കോപ്പിയടിച്ചെന്നാണ് ആരോപണം.
കേസ് നിലവിലുള്ള സിവിൽ കോടതിയുടെ ഇടക്കാല ഉത്തരവോ അന്തിമ വിധിയോ ഇല്ലാതെ ഈ ഗാനമുൾപ്പെടുത്തി ‘കാന്താര’ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് ഒരു വ്യവസ്ഥ. 12, 13 തീയതികളിൽ രാവിലെ പത്തിനും ഒരുമണിക്കുമിടയിൽ ഇവർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.