'കശ്മീർ ഫയൽസ് നിർമാതാക്കൾ മുസ്ലിം കൂട്ടക്കൊലകളെകുറിച്ചും സിനിമയെടുക്കണം'
text_fieldsഭോപാൽ: 'കശ്മീർ ഫയൽസ്' സിനിമയുടെ നിർമാതാക്കൾ, രാജ്യത്ത് കൊല്ലപ്പെടുന്ന മുസ്ലിംകളെകുറിച്ചുകൂടി സിനിമയെടുക്കണമെന്ന് മധ്യപ്രദേശിൽനിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ക്ഷുദ്രജീവകളല്ലെന്നും ഈ രാജ്യത്തെ പൗരന്മാരാണെന്നും മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നിയാസ് ഖാൻ ട്വിറ്ററിൽ കുറിച്ചു.
''കശ്മീരിലെ ബ്രാഹ്മണരുടെ വേദനയാണ് കശ്മീർ ഫയൽസ് വരച്ചുകാണിച്ചത്. എല്ലാ ആദരവോടും കൂടി അവർക്ക് കശ്മീരിൽ കഴിയാവുന്ന അവസ്ഥയുണ്ടാവണം. വിവിധ സംസ്ഥാനങ്ങളിൽ വൻതോതിൽ കൊല്ലപ്പെടുന്ന മുസ്ലിംകളെകുറിച്ചുകൂടി ഈ സിനിമയുടെ നിർമാതാവ് സിനിമയെടുക്കണം'' -നിയാസ് ഖാൻ കുറിച്ചു.മുസ്ലിം കൂട്ടക്കൊലകളെ സംബന്ധിച്ച് താൻ ഒരു പുസ്തകമെഴുതാൻ ആലോചിക്കുന്നുണ്ടെന്നും 50കാരനായ നിയാസ് ഖാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.