ഗണേഷിന്‍റേത് പറയാൻ പാടില്ലാത്ത പരാമർശമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ
text_fieldsതിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിക്കെതിരായ മുൻ മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാറിന്‍റെ വിമർശനത്തിന് മറുപടിയുമായി ചെയർമാൻ രഞ്ജിത്ത്. ഗണേഷിന്‍റേത് പറയാൻ പാടില്ലാത്ത പരാമർശമെന്ന് രഞ്ജിത്ത് പ്രതികരിച്ചു.
ഗണേഷിന് അറിവില്ലാത്തത് കൊണ്ടോ ആരോ തെറ്റിദ്ധരിപ്പിച്ചതോ ആകാം. കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടാൻ അക്കാദമി ഓഫിസ് സന്ദർശിക്കാമെന്നും രഞ്ജിത്ത് വ്യക്തമാക്കി. കൂടാതെ, അക്കാദമി ചെയ്യുന്ന പതിനഞ്ചോളം കാര്യങ്ങളുടെ വിശദാംശങ്ങളും വാർത്താകുറിപ്പിൽ ചെയർമാൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്നലെ നിയമസഭ പുസ്തകമേളിയിലെ സിനിമയെ കുറിച്ചുള്ള ചർച്ചയിലാണ് മുൻ സിനിമ മന്ത്രി കൂടിയായ ഗണേഷ് കുമാർ ചലച്ചിത്ര അക്കാദമിയെ രൂക്ഷമായി വിമർശിച്ചത്. ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നായിരുന്നു പരാമർശം.
സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉൾക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവർത്തനം. അടുത്ത തലമുറക്ക് സിനിമയെ പഠിക്കാനും റിസർച്ച് ചെയ്യാനുമുള്ള സെന്‍ററായി നിലനിൽകണമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.