കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു; ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രം
text_fieldsതിരുവനന്തപുരം: 45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു. 2020ലെ മികച്ച സിനിമക്കുള്ള പുരസ്കാരം ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍' നേടി. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേന്നാണ് ചിത്രം നിർമിച്ചത്. സിദ്ധാര്‍ത്ഥ ശിവ ആണ് മികച്ച സംവിധായകന്‍ (ചിത്രം:എന്നിവര്‍). വെള്ളം സിനിമയിലൂടെ സംവിധായകൻ പ്രജീഷ് സെന്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി
'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. 'ജ്വാലാമുഖി' എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ. ജി. ജോജിന് നൽകും. സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികക്കുന്ന സംവിധായകൻ കെ.ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും. മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ നടന്‍ മാമുക്കോയ, നടന്‍ സായികുമാര്‍, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരവും സമ്മാനിക്കും.
തേക്കിന്‍കാട് ജോസഫ, ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.