ചലചിത്ര പുരസ്കാരം; മികച്ച നടൻ സുരാജ്, നടി കനി കുസൃതി, ചിത്രം വാസന്തി, സംവിധായകൻ ലിജോ
text_fieldsതിരുവനന്തപുരം: 50ാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി 'വാസന്തി' തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര.
മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തു.
ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു.
മികച്ച സ്വഭാവ നടൻ ഫഹദ് ഫാസിൽ
മികച്ച സ്വഭാവ നടി സ്വാസിക (വാസതി)
കുട്ടികളുടെ ചിത്രം നാനി
പ്രത്യേക പരാമർശം അഭിനയം: നിവിൻ പോളി, അന്ന ബെൻ. പ്രിയംവദ
പ്രത്യേക ജൂറി അവാർഡ് സിദ്ധാർഥ് പ്രിയദർശൻ (മരക്കാർ അറബിക്കടലിെൻറ സിംഹം)
മികച്ച സംഗീത സംവിധാനം സുശിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച തിരക്കഥ പി.എസ്. റഫീഖ് (തൊട്ടപ്പൻ)
കലാമൂല്യമുളള ജനപ്രിയ ചിത്രം കുമ്പളങ്ങി നൈറ്റ്സ്
നവാഗത സംവിധായകൻ രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ). മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് നടൻ വിനീത് കൃഷ്ണൻ (ലൂസിഫർ, മരക്കാർ അറബിക്കടലിെൻറ സിംഹം)
എഡിറ്റർ കിരൺ ദാസ് (ഇഷ്ക്)
മികച്ച ഗായകൻ നജീം അർഷാദ്
മികച്ച ഗായിക മധുശ്രീ
മികച്ച തിരക്കഥാകൃത്ത് റഹ്മാൻ ബ്രദേഴ്സ്
മികച്ച ശബ്ദമിശ്രണം കണ്ണൻ ഗണപതി
മികച്ച ഛായാഗ്രാഹകൻ പ്രതാപ് വി നായർ
ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ നിർമാതാക്കൾക്കുള്ള പുരസ്കാരം നേടി
മികച്ച ചലചിത്ര ലേഖനം മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം (ബിബിൻ ചന്ദ്രൻ)
മന്ത്രി എ.കെ. ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധു അമ്പാട്ട് അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ. ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്. രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ ചലചിത്ര അക്കാദമി മെംബർ സെക്രട്ടറി സി. അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.
119 സിനിമകൾ മത്സര രംഗത്തുണ്ടായിരുന്നു. ഇവയിൽ അഞ്ചെണ്ണം കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. 71 എണ്ണം നവാഗത സംവിധായകരുടേതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.