Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
keralas first imax theatre in this city
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightകേരളത്തിലെ ആദ്യ ഐ...

കേരളത്തിലെ ആദ്യ ഐ മാക്സ് തീയറ്റർ ഈ നഗരത്തിൽ; ഒരുങ്ങുന്നത് ഗംഭീര ദൃശ്യ വിസ്മയം

text_fields
bookmark_border

സിനിമാ പ്രേമികൾക്ക് മാസ്മരിക അനുഭവം ഒരുക്കാൻ കേരളത്തിലെ ആദ്യ ഐ മാക്സ് തീയറ്റർ വരുന്നു. തിരുവനന്തപുരത്ത് ലുലു മാളിലാണ് ലോകത്തിലെ ഏറ്റവും ആധുനികമായ തീയറ്റർ തുറക്കുന്നത്. ഡിസംബറിലാവും ഉദ്ഘാടനം നടക്കുക. 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' ആയിരിക്കും ആദ്യം പ്രദര്‍ശിപ്പിക്കുക. ഐ മാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയലാണ് വാർത്ത ട്വിറ്ററില്‍ പങ്കുവച്ചത്.

'ഡിസംബറില്‍ തിരുവനന്തപുരം ലുലുമാളില്‍ ഐമാക്സ് തുറക്കുകയാണ്. അവതാർ ആദ്യ പ്രദർശനം. കേരളത്തിലെ ആദ്യ ഐമാക്സ് ഞങ്ങള്‍ ആരംഭിക്കുകയാണ്'-പ്രീതം ഡാനിയല്‍ ട്വീറ്റ് ചെയ്തു. വാർത്ത ലുലു ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരത്തിന് പുറമെ കൊച്ചി സെന്റർ സ്ക്വയർ മാളിലെ സിനിപോളിസിലും ലുലു മാളിലെ പിവിആറിലും ഐമാക്സ് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി ഇവിടങ്ങളില്‍ സന്ദർശനം നടത്തിയതായി പ്രീതം ട്വീറ്റിൽ പറഞ്ഞു. പുതുകാലത്ത് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളില്‍ വലിയ കൗതുകം ഉണര്‍ത്തിയ പ്രദര്‍ശനശാലകളാണ് ഐമാക്സ്. വമ്പന്‍ ആസ്പെക്റ്റ് റേഷ്യോ ഉള്ള സ്ക്രീനുകളും സ്റ്റേഡിയം സീറ്റിംഗുമൊക്കെയുള്ള ഐമാക്സ് തിയറ്ററുകള്‍ സിനിമാനുഭവത്തിന്‍റെ മറ്റൊരു തലം സമ്മാനിക്കുന്നുവെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.


എന്താണീ ഐമാക്സ്

ഐ-മാക്സ് എന്ന പേര് കേൾക്കാത്തവരായി സിനിമാ ആരാധകരിൽ വളരെ ചുരുക്കമേ ഉണ്ടാവുകയുള്ളൂ. ഇമേജ് മാക്സിമം (Image Maximum) എന്നതിന്റെ ചുരുക്കപ്പേരാണ് ഐ മാക്സ്. പണ്ട് കാലം മുതൽ സിനിമയുടെ ദൃശ്യചാരുത കൂട്ടാനായി പലവിധ സാ​ങ്കേതികവിദ്യകൾ പരീക്ഷിച്ചിരുന്നു. 35mm ഫോർമാറ്റിൽ തുടങ്ങി സിനിമാസ്കോപ്പിലൂടെയും സിനിരാമയിലൂടെയും 70mm ഫോർമാറ്റിലൂടെയും ആ പരീക്ഷണങ്ങൾ വികസിച്ചു. 1967ൽ മോണ്ട്രിയോളിൽ നടന്ന ഒരു എക്സ്പോയിൽ ഇൻ ദി ലാബ്രിന്ത് (In the labrynth) എന്ന ചിത്രത്തിന് വേണ്ടി നിരവധി പ്രോജക്ട്രുകളും അഞ്ചു സ്ക്രീനുകളോളം ഉപയോഗിച്ച് ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു.

മൾട്ടിസ്ക്രീൻ (multiscreen) എന്നറിയപ്പെട്ട ഈ സാങ്കേതികവിദ്യയുടെ ആശയത്തിന് ചുക്കാൻ പിടിച്ചത് ഗ്രയീം ഫെർഗുസൻ, റോമൻ ക്രോയിട്ടർ, റോബർട്ട് കെർ, വില്യം ഷാ എന്നിവർ ചേർന്നാണ്. പിന്നീട് മൾട്ടിസ്ക്രീൻ എന്ന അവരുടെ കമ്പനി 1970ൽ ഐമാക്സ് എന്ന പേരിലേക്ക് മാറ്റി.

18K (18000 lines) റെസല്യൂഷനിൽ ആണ് ഐ മാക്സ് സിനിമകൾ പ്രദർശിപ്പിക്കുക. അത്രയും റെസൊലൂഷൻ എത്തണമെങ്കിൽ ചുരുങ്ങിയത് ഒരു സെക്കൻഡിൽ 24 ഫ്രെയിമുകൾ എങ്കിലും ചലിപ്പിക്കാൻ സാധിക്കണം. ഐമാക്സിന്റെ ഫിലിം ഫ്രെയിം അളവ് 69.6 mm × 48.5 mm ആണ്. ഐമാക്സ് കാമറ വാങ്ങുക അത്ര പ്രായോഗികമല്ല. വിലയും ലഭ്യതക്കുറവുമാണ് പ്രശ്നം. ലോകത്തിൽ വളരെക്കുറച്ച് എണ്ണം മാത്രമേ ഇവ ഉള്ളൂ. ഇത് വാടകയ്ക്കാണ് സിനിമാ നിർമ്മാതാക്കൾക്ക് കൊടുക്കുന്നത്.


ഐമാക്സിൽ ഫിലിമിന്റെ കൂടെ സൗണ്ട് റെക്കോർഡ് ചെയ്യപ്പെടുന്നില്ല. ഇത് പിന്നീട് 6-ചാനൽ സറൗണ്ട് മാഗ്നറ്റിക് ഫിലിമിൽ റെക്കോർഡ് ചെയ്തു പ്രവര്ത്തിക്കുകയാണ് പതിവ്. സ്പുക്കർ സിസ്റ്റെം സാധാരണ തീയറ്ററിൽ ഉപയോഗിച്ചിരിക്കുന്ന മാതിരിതന്നെ ആയിരിക്കും. പ്രൊജക്ടറിൽ 15KW സെനോണ്‍ ആർക്ക് ലാമ്പ് (XENON ARC LAMP) ആണ് ഉപയോഗിക്കുന്നത്. ഇതുമൂലം നല്ല മിഴിവാർന്ന ചിത്രം ആയിരിക്കും തിരശ്ശീലയിൽ ലഭ്യമാകുന്നത്.

ഒരു സാധാരണ ഐമാക്സ് സ്ക്രീൻ 16 മീറ്റർ ഉയരത്തിലും 22 മീറ്റർ വീതിയിലും ആകും ഉണ്ടാകുക. ലോകത്തിലെ ഏറ്റവും വലിയ ഐമാക്സ് തീയറ്റർ ജർമനിയിലെ സ്റ്റട്ട്ഗട്ടിലെ ലിയോൺബർഗജലാണുള്ളത്. 38/22 മീറ്റർ ആണ് സ്ക്രീൻ റേ​ഷ്യോ. ഐമാക്സിനു പല വകഭേദങ്ങൾ ഉണ്ട്. ഐമാക്സ് ടോം (IMAX DOME),ഐമാക്സ് 3D (IMAX 3D),ഐമാക്സ് HD (IMAX HD), ഡിജിറ്റൽ ഐമാക്സ് (IMAX DIGITAL), ഐമക്സ് DMR (IMAX DMR) തുടങ്ങിയവയാണവ. ഹോളിവുഡ് ചിത്രങ്ങൾ അവലംബിക്കുന്ന ഫോർമാറ്റ് ഡിജിറ്റൽ ഐമാക്സ് ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theatreimaxKerala News
News Summary - keralas first imax theatre in this city
Next Story
RADO