കെ.ജി.എഫ് നിർമാതാക്കളുടെ പുതിയ സിനിമ 'സലാർ'; നായകൻ പ്രഭാസ്
text_fieldsകൊച്ചി: അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 1െൻറ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിെൻറ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം 'സലാറി'െൻറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ബാനറിെൻറ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. തെന്നിന്ത്യൻ മെഗാസ്റ്റാർ പ്രഭാസാണ് 'സലാറി'ല്‍ നായകനായി എത്തുന്നത്.
കെ.ജി.എഫ് ചാപ്റ്റര്‍ 2െൻറ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീല്‍ എന്ന ഭാഗ്യ സംവിധായകെൻറ കീഴില്‍ തന്നെ മൂന്നാമത്തെ ചിത്രവും വിജയ് കിരാഗന്ദൂറിെൻറ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന 'സലാര്‍' പ്രഭാസിെൻറ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന 'രാധേ ശ്യാമി'ന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനം.
മൂന്ന് ചിത്രങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഇറക്കുന്ന ആദ്യ നിര്‍മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. കന്നഡയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഹെംബാലെ ഫിലിംസിെൻറ സ്ഥാപകന്‍ വിജയ് കിരാഗന്ദൂര്‍ പ്രശാന്ത് നീല്‍ എന്ന സംവിധായകനെ കണ്ടുമുട്ടിയതോടെയാണ് കെ.ജി.എഫ് എന്ന മാസ്റ്റര്‍പീസ് സിനിമയുടെ ജനനം. കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുക്കിയ ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ വലിയൊരു നാഴികകല്ലായി.
'ബാഹുബലി'ക്ക് ശേഷം ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു കെ.ജി.എഫ് ചാപ്റ്റര്‍ 1. പൂര്‍ത്തിയാകാനിരിക്കുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2, സലാർ, കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര് നായകനായി എത്തുന്ന യുവരത്ന എന്നിങ്ങനെ മൂന്ന് മെഗാ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് ഹോംബാലെ ഫിലിംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.