ഫോൺ കെണിയുടെ കഥയുമായി 'ഖെദ്ദ'; ആശ ശരത്തും മകളും ഒരുമിക്കുന്ന ചിത്രം
text_fields'ഈ സിനിമ പ്രേക്ഷകർക്ക് സ്വന്തം അനുഭവമായി തോന്നും. ഇത് സ്ത്രീകളും പെൺകുട്ടികളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്'- പുതിയ സിനിമയെ കുറിച്ച് പറയുകയാണ് മലയാള സിനിമയില്‍ സാമൂഹിക പ്രസക്തകിയുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ മനോജ് കാന. മനോജിെൻറ പുതിയ ചിത്രം 'ഖെദ്ദ'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നടി ആശ ശരത്തും മകൾ ഉത്തരയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഫോൺ കെണിയുടെ കഥയാണ് 'ഖെദ്ദ' പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ കുടുങ്ങിപ്പോകുന്ന സ്ത്രീകളുടെ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ എന്ന കെണിയില്‍ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് 'ഖെദ്ദ'യുടെ ഇതിവൃത്തം. പരിഹാരമല്ല, ചില യാഥാർഥ്യങ്ങളാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്നും മനോജ് കാന വ്യക്തമാക്കി.
ബെന്‍സി പ്രൊഡക്ഷന്‍സിെൻറ ബാനറില്‍ ബെന്‍സി നാസര്‍ നിർമിക്കുന്ന സിനിമ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. മകൾ ഉത്തര സിനിമയിലേക്ക് വന്നതിൽ എല്ലാ അമ്മമാരെയും പോലെ താനും ഒത്തിരി സന്തോഷിക്കുന്നുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു. 'ഇപ്പോള്‍ ഞങ്ങള്‍ ഏറെ ഹാപ്പിയാണ്. ഇനി എല്ലാം ഈശ്വരെൻറ കൈകളിൽ' -ആശ ശരത്ത് പറയുന്നു.
സുധീര്‍ കരമന, സുദേവ് നായര്‍, അനുമോള്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ ക്യാമറമാന്‍ പ്രതാപ് പി. നായരാണ് ഛായാഗ്രഹണം. എഡിറ്റര്‍- മനോജ് കണ്ണോത്ത്, ആര്‍ട്ട് - രാജേഷ് കല്‍പ്പത്തൂര്‍, കോസ്റ്റ്യൂം- അശോകന്‍ ആലപ്പുഴ, മേക്കപ്പ് - പട്ടണം ഷാ, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രിയേഷ് കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ - ഉമേഷ് അംബുജേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - അരുണ്‍ വി ടി, ഉജ്ജ്വല്‍ ജയിന്‍,സൗണ്ട് ഡിസൈനേഴ്സ്- മനോജ് കണ്ണോത്ത്, റോബിന്‍, സ്റ്റില്‍സ് - വിനീഷ് ഫ്ലാഷ് ബാക്ക്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് - ഋതു, ഉദ്ദാസ് റഹ്മത്ത് കോയ, പി.ആർ. സുമേരൻ (പി.ആർ.ഒ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.