നടൻ പർവീൺ ദബസിന് കാറപകടത്തിൽ ഗുരുതര പരിക്ക്
text_fieldsപ്രശസ്ത ബോളിവുഡ് നടൻ പർവീൺ ദബസിന് കാറപകടത്തിൽ ഗുരുതര പരിക്ക്. നിലവിൽ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ശനിയാഴ്ചയായിരുന്നു അപകടം. ഭാര്യയും നടിയുമായ പ്രീതി ഝാംഗിയാനിയാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുള്ളത്.
പർവീൺ ദബസിന് കാറപകടമുണ്ടായതായി അദ്ദേഹത്തിന്റെ പ്രോ പഞ്ചാ ലീഗ് സ്പോർട്സ് ടീം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോ പഞ്ചാ ലീഗിന്റെ സഹ-സ്ഥാപകൻ കൂടിയാണ് താരം. 'പർവീണിന് സംഭവിച്ച അപകടവാർത്ത വളരെ വിഷമത്തോടെയാണ് അറിയിക്കുന്നത്. ശനിയാഴ്ച അതിരാവിലെയാണ് അപകടം സംഭവിക്കുന്നത്.ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് അദ്ദേഹമുള്ളത്.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളുടെ മനസ്സ് പർവീണിനും കുടുംബത്തിനുമൊപ്പമാണ്. പ്രോ പഞ്ചാ ലീഗ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിവരങ്ങൾ അപ്പപ്പോൾ പുറത്തുവിടും. പർവീണിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടേയും സ്വകാര്യതയെ ഏവരും മാനിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അദ്ദേഹത്തിന് അതിവേഗത്തിൽ പൂർണാരോഗ്യത്തിലേക്ക് തിരിച്ചുവരട്ടേ'- നടന്റെ ടീം അംഗങ്ങൾ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.