‘വളരെ സന്തോഷകരമായ വേര്‍പിരിയലായിരുന്നു’; ആമിര്‍ ഖാനുമായുള്ള വിവാഹമോചനത്തെ കുറിച്ച് കിരണ്‍ റാവു
text_fieldsബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനുമായുള്ള വിവാഹമോചനം തന്നെ സന്തോഷത്തിലാക്കി എന്ന് പറയുകയാണ് മുന്‍ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു. ഏറെ ചര്‍ച്ചയായ ലാപ്താ ലേഡീസ് എന്ന ചിത്രത്തിന്റെ സംവിധായികയാണ് കിരണ്‍.
പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഫായ് ഡിസൂസയുമായുള്ള അഭിമുഖത്തിനിടെയിലാണ് താരം ആമിര്‍ ഖാനുമായുള്ള വിവാഹമോചനത്തെ കുറിച്ച് സംസാരിച്ചത്. വളരെ സന്തോഷകരമായുള്ള ഡൈവേഴ്‌സായിരുന്നു ആമിറുമായുള്ളതെന്നും ബന്ധങ്ങളില്‍ പുനര്‍ നിര്‍വചനം അനിവാര്യമാണെന്നും കിരണ്‍ തുറന്നുപറഞ്ഞു.
‘വളരെ സന്തോഷകരമായ ഡൈവേഴ്‌സായിരുന്നു ആമിറുമായുള്ളത്. മനുഷ്യന്‍ വളരുന്തോറും കാലക്രമേണ മാറ്റങ്ങളുണ്ടാകും. ബന്ധങ്ങള്‍ എപ്പോഴും പുനര്‍ നിര്‍വചിക്കണം എന്നാണ് എനിക്ക് തോന്നാറുള്ളത്. ഞങ്ങള്‍ വ്യത്യസ്ത വഴികളിലായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ എന്നെ ആ വിവാഹമോചനം ഒരുപാട് സന്തോഷത്തിലാക്കി’- കിരണ്‍ പറഞ്ഞു.
ആമിര്‍ ഖാന്‍ വരുന്നതിന് മുമ്പ് താന്‍ ഒരുപാടുനാള്‍ സിംഗിള്‍ ആയിരുന്നുവെന്നും ആ സ്വാതന്ത്ര്യം ഒരുപാട് ആസ്വദിച്ചിരുന്നുവെന്നും കിരണ്‍ പറയുന്നു. ‘ആമിര്‍ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് ഒരുപാാട് നാളുകള്‍ ഞാന്‍ ഒറ്റക്കാണ് മുമ്പോട്ടുപോയത്. ആ സ്വാതന്ത്ര്യം ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു. അന്ന് ഞാന്‍ ഒറ്റക്കായിരുന്നുവെങ്കിലും ഇന്ന് കൂടെ ആസാദ് (മകന്‍) ഉള്ളതിനാല്‍ ഒറ്റക്കാകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പല ആളുകളും വിവാഹം വേര്‍പ്പെടുത്തുമ്പോള്‍ ഒറ്റപ്പെടലിനെ ഭയപ്പെടുന്നുണ്ട്. എന്നാല്‍, എനിക്ക് അങ്ങനെ അല്ലായിരുന്നു. എനിക്ക് എന്റെയും ആമിറിന്റെയും കുടുംബങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ഇതുകൊണ്ടൊക്കെയാണ് ഈ വേര്‍പിരിയല്‍ നല്ല കാര്യമാണെന്ന് തോന്നാൻ കാരണം’- കിരണ്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.