കൊച്ചിയുടെ കഥയുമായി 'പാലൻക്വിൻ സെല്ലുലോയ്ഡ്' ഒരുങ്ങുന്നു
text_fieldsസംവിധായിക, തിരക്കഥാകൃത്ത്, എഡിറ്റർ, അഭിനേതാക്കൾ എന്നിവരുൾപ്പടെ നിരവധി നവാഗതരെ ഉൾപ്പെടുത്തി ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ്, ഹൈ ഹോപ്സ് ഫിലിം ഫാക്ടറി എന്നീ ബാനറുകൾ ചേർന്ന് നിർമ്മിക്കുന്ന ഡോക്യുമെൻ്ററിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതരായ സ്ത്രീകൾ പ്രധാന ടെക്നീഷ്യൻമാരായ ഒരു ഡോക്യുമെൻ്ററി ഇതാദ്യമായാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 'പാലൻക്വിൻ സെല്ലുലോയ്ഡ്' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻ്ററി കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
ചിത്രീകരണം പൂർത്തിയാക്കിയ ഡോക്യുമെൻ്ററിയുടെ സംവിധാനം നവാഗതയായ ചിന്മയി മധു ആണ്. അലീന മറിയം തിരക്കഥയൊരുക്കിയ ഡോക്യുമെൻ്ററിയുടെ ഛായാഗ്രഹണം ഡിപിൻ ദിനകർ ആണ്. എഡിറ്റർ: നിവിദ മോൾ, പ്രൊജക്ട് കോർഡിനേറ്റർ: ഷാൻ മുഹമ്മദ്, ബി.ജി.എം: അശ്വിൻ റാം, ഹെലിക്യാം വിഷ്യൽസ്: നിവിൻ ദാമോധരൻ, അസോ. ഡയറക്ടർ: ആര്യനന്ദ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: ജെനിഫർ, സ്റ്റുഡിയോ: സിനിഹോപ്സ്, ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.