ചിരിപ്പിക്കാൻ 'കോലാഹലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsസംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭഗവാൻ ദാസന്‍റെ രാമരാജ്യം എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. സംവിധായകരായ ലാൽജോസ്, ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയ താരങ്ങളായ ആസിഫ് അലി, ടോവിനോ തോമസ്, മഞ്ജു വാര്യർ, നിഖില വിമൽ എന്നിവർ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. നവാഗതനായ വിശാൽ വിശ്വനാഥൻ ആണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ഛായാഗ്രാഹകൻ.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, വിശാൽ വിശ്വനാഥൻ, ശരൺ പണിക്കർ, സത്യൻ പ്രഭാപുരം, അഫ്സൽ അസീസ്, ദിൽഷ, ആരതി മുരളീധരൻ, ദേവി കൃഷ്ണ, ജയറാം രാമു, ശ്രീലക്ഷ്മി എസ്, അലി മർവെൽ, ഗിരീഷ് ഓങ്ങല്ലുർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം ഏപ്രിൽ മാസത്തിൽ തീയേറ്റർ റിലീസ് ആയി എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മ്യൂസിക്: വിഷ്ണു ശിവശങ്കർ, എഡിറ്റർ: ഷബീർ പി, പ്രൊഡക്ഷൻ കൺട്രോളർ: ലിജു നടേരി, ആർട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈൻ: ഹരിരാഗ് എം. വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മ്യൂസിക് മിക്സ്: കിഷൻ ശീബൽ, കളറിസ്റ്റ്: ടിറ്റോ ഫ്രാൻസിസ്, മേക്കപ്പ്: ശ്രീജിത്ത് എൻ. സുനിൽ, ലിറിക്സ്: ഗണേഷ് മലയത്ത്, ഫത്താഹ് റഹ്മാൻ, വി.എഫ്.എക്സ്: ഫ്രെയിം ഫാക്ടറി, ഡിസൈൻസ്: കഥ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.