പ്രണവ് മോഹൻലാൽ തെലുങ്കിലേക്ക്? തുടക്കം സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനൊപ്പമെന്ന് റിപ്പോർട്ട്
text_fieldsദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവർക്ക് പിന്നാലെ പ്രണവ് മോഹൻലാലും തെലുങ്കിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടന്റെ സിനിമ പ്രവേശനമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ദേവര എന്ന ചിത്രത്തിന് ശേഷം അടുത്ത വർഷത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
പുഷ്പ', 'പുഷ്പ 2', 'ജനത ഗാരേജ്' തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രണവ് മോഹൻലാലുമായിട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
നിലവിൽ ജൂനിയർ എൻ.ടി.ആർ ചിത്രമായ ദേവരയുടെ തിരിക്കലിലാണ് സംവിധായകൻ കൊരട്ടല ശിവ. ബോളിവുഡ് താരം ജാൻവി കപൂർ നായികയായി എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് പുറത്തെത്തുന്നത്. സെപ്റ്റംബർ 27 നാണ് ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്. ബോളിവുഡ് താരം സെയ്‍ഫ് അലി ഖാൻ ആണ് ചിത്രത്തിലെ വില്ലൻ.പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിങ് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നിവിൻ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.