പ്രഭാസിനൊപ്പം 'കൊറിയൻ ലാലേട്ടൻ'; ചർച്ചയായി മാ ഡോങ് സൂക്കിന്റെ സ്റ്റോറി
text_fieldsമലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൊറിയൻ അഭിനേതാവാണ് ദക്ഷിണ കൊറിയൻ നടൻ മാ ഡോങ് സൂക്ക്. ഡോൺ ലീ എന്നറിയപ്പെടുന്ന താരത്തെ 'കൊറിയൻ ലാലേട്ടൻ' എന്ന് മലയാളികൾ ഓമനപേരിട്ട് വിളിക്കാറുണ്ട്. ഇന്ത്യയിലൊട്ടാകെ ഒരുപാട് ആരാധകരുള്ള കൊറിയൻ താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് നിലവിൽ വൈറലാകുന്നത്.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തിയ സലാറിന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്ററാണ് അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഡോൺ ലീ സന്ദീപ് റെഡ്ഢി വാങ്കയുടെ പ്രഭാസ് നായകനായെത്തുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തിൽ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ അദ്ദേഹം പങ്കുവെച്ച ഈ സ്റ്റോറി അതിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.
ഇനി സലാറിന്റെ രണ്ടാം ഭാഗത്തിലായിരിക്കുമോ ഡോങ് ലീ എത്തുക എന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഒരു സ്റ്റോറികൊണ്ട് ഇന്ത്യയൊട്ടാകെ ചർച്ചയാകാൻ ഡോങ് ലീക്ക് സാധിക്കുന്നുണ്ട്. മാസ് ഹീറോകളായ പ്രഭാസും ഡോൺ ലീയുമെത്തുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങളെ കുറിച്ചുള്ള ആവേശത്തിലാണ് നിലവിൽ ഇന്ത്യൻ സിനിമ ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.