Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദക്ഷിണ കൊറിയന്‍ ...

ദക്ഷിണ കൊറിയന്‍ സൂപ്പർ താരം ഇനി പ്രഭാസിന്റെ വില്ലൻ

text_fields
bookmark_border
Korean Star Ma Dong-seok To Play Villian In Prabhas Next Movie Spirit By Sandeep Reddy Vanga: Report
cancel

പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സ്പിരിറ്റിൽ വില്ലനായി എത്തുന്നത് കൊറിയന്‍ താരം മാങ് ഡോങ് സ്യൂക്കെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

സൗത്ത് കൊറിയയിലെ മുന്‍നിര നായകനായ മാങ് ഡോങ് സ്യൂക്കിന് ഇന്ത്യയിൽ ഒട്ടേറെ ആരാധകരുണ്ട് .മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാനി'ല്‍ നടൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാൽ ഇതും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ട്രെയിന്‍ ടു ബുസാന്‍, ദ കോപ്, ദ ഡെവിള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമൊട്ടാകെ ശ്രദ്ധ നേടിയ നടനാണ് മാങ് ഡോങ് സ്യൂക്ക്.

രൺബീർ കപർ പ്രധാനവേഷത്തിലെത്തിയ'അനിമലി'ന് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്പിരിറ്റ്.' 2024 ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ആദ്യദിനം തന്നെ ചിത്രം 150 കോടിയോളം കളക്ഷൻ നേടുമെന്ന് സംവിധായകൻ പറഞ്ഞത് സിനിമാ മേഖലയിൽ വലിയ ചർച്ചയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prabhas
News Summary - Korean Star Ma Dong-seok To Play Villian In Prabhas' Next Movie Spirit By Sandeep Reddy Vanga: Report
Next Story