കൊട്ടാരക്കരയുടെ ഇളയമകളും സിനിമയിലേക്ക്; ശൈലജ അഭിനയിക്കുന്നത് 'ഒരു ത്വാതിക അവലോകന'ത്തിൽ
text_fieldsനാല് ദശകത്തോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന കലാകാരൻ കൊട്ടരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ ശൈലജയും സിനിമാരംഗത്തേക്ക്. ൈശലജ ആദ്യമായി അഭിനയിക്കുന്ന ചിത്രം ജോജു ജോർജ് നായകനായ 'ഒരു താത്വിക അവലോകനം' ആണ്. കൊട്ടാരക്കരയുടെ എട്ടുമക്കളിൽ സായികുമാർ, ശോഭ മോഹൻ എന്നിവരും അഭിനേതാക്കളാണ്.
യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീവർഗീസ് യോഹന്നാന്‍ നിർമിക്കുന്ന ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അഖിൽ മാരാർ ആണ്. ജോജുവിനെ കൂടാതെ അജു വർഗീസ്, നിരഞ്ജൻ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വഹിക്കുന്നു.
സൂരാജ് വെഞ്ഞാറമൂടിന്‍റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്. ഷമ്മി തിലകൻ, സലിം കുമാർ, കൃഷ്ണ കുമാർ, ജയകൃഷ്ണൻ, മേജർ രവി, ശ്രീജിത് രവി, മാമുക്കോയ, പ്രശാന്ത് അലക്സ്, മനു രാജ് തുടങ്ങിയവരും അഭിനയിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളർ- എസ്സാ കെ എസ്തപ്പാന്‍, കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു, അസോസിയേറ്റ് ഡയറക്ടര്‍-ബോസ്, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്. സിനിമയുടെ ചിത്രീകരണം ജനുവരി ഒന്നിന് പാലക്കാട് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.