'നിങ്ങളെ അവർ അർഹിക്കുന്നില്ല, ആളുകൾക്ക് ഇത്രയും തരംതാഴാൻ കഴിയുമോ'; കൃഷ്ണകുമാറിന് പിന്തുണയുമായി കുടുംബം
text_fieldsതിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന നടൻ കൃഷ്ണകുമാർ മൂന്നാം സ്ഥാനം മാത്രം നേടി പരാജയപ്പെെട്ടങ്കിലും അദ്ദേഹത്തിന് പൂർണ്ണപിന്തുണയും അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വന്തം കുടുംബം. വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദിയറിയിച്ചുകൊണ്ട് കൃഷ്ണകുമാർ ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു ഭാര്യ സിന്ധു കൃഷ്ണകുമാർ പ്രതികരിച്ചത്.
''നമസ്കാരം... വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആൻറണി രാജുവിനും, ശ്രീ പിണറായി വിജയൻ മന്ത്രിസഭക്കും എെൻറ അഭിനന്ദനങ്ങൾ''. -ഇങ്ങനെയായിരുന്നു കൃഷ്ണ കുമാറിെൻറ ഫേസ്ബുക്ക് പോസ്റ്റ്.
"നിങ്ങളുടെ കഴിവിെൻറ പരമാവധി നിങ്ങൾ പ്രയത്നിച്ചിട്ടുണ്ട്. നിങ്ങളെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു. നിങ്ങളുടെ മണ്ഡലം നിങ്ങളെ അർഹിക്കുന്നില്ല" -കൃഷ്ണകുമാറിെൻറ കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ട് ഭാര്യ സിന്ധു കൃഷ്ണകുമാർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
കൃഷ്ണകുമാറിെൻറ തോൽവി ആഘോഷിക്കുന്നവരെ രക്ഷമായി വിമർശിച്ചുകൊണ്ടാണ് മകൾ ദിയ രംഗത്തെത്തിയത്. 'വിജയിച്ചവര്‍ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെക്കുറിച്ചാണ് അഭിപ്രായം പറയുന്നത്.. ആളുകള്‍ക്ക് ഇത്രയും തരംതാഴാന്‍ സാധിക്കുമോയെന്നും ദിയ കൃഷ്ണകുമാർ ഇൻസ്റ്റയിൽ ചോദിച്ചു.
7089 വോട്ടുകള്‍ക്കായിരുന്നു എല്ഡിഎഫിെൻറ ആൻറണി രാജു തിരുവനന്തപുരത്ത് വിജയം സ്വന്തമാക്കിയത്. യുഡിഎഫ് സ്ഥാനാർഥി വിഎസ് ശിവകുമാറിന് 41,659 വോട്ടുകൾ ലഭിച്ചപ്പോൾ, 34,996 വോട്ടുകളാണ് കൃഷ്ണകുമാറിന് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.