'അനിയത്തിപ്രാവി'ന് 25 വർഷം; ആഘോഷം 'ന്നാ താൻ കേസ് കൊട്' ലൊക്കേഷനിൽ
text_fieldsകുഞ്ചാക്കോ ബോബനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി മാറ്റിയ 'അനിയത്തിപ്രാവ്' എന്ന ഫാസിൽ ചിത്രം റിലീസായിട്ട് 25 വർഷം പൂർത്തിയാകുന്നു. കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ സെറ്റിൽ കേക്ക് മുറിച്ച് ഭാര്യ പ്രിയയ്ക്ക് നൽകി താരം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ 'ന്നാ താൻ കേസ് കൊട്' ചിത്രത്തിലെ നടീ നടൻമാരും അണിയറ പ്രവർത്തകരും പങ്കെടുത്തു.
'അനിയത്തിപ്രാവ്' സംവിധായകൻ ഫാസിലിനെ രാവിലെ ഫോൺ വിളിച്ച് സ്നേഹ സ്മരണ പുതുക്കിയതായി കുഞ്ചാക്കോ ബോബൻ പറഞ്ഞു. നിർമ്മാതാവായ സ്വർഗ്ഗ ചിത്ര അപ്പച്ചനേയും ആ ചിത്രത്തിലെ സാങ്കേതിക വിദഗ്ധരേയും അദ്ദേഹം സ്മരിച്ചു. ചെറിയ ഒരു ഇടവേളയെടുത്ത് കരിയറിലേയ്ക്ക് തിരിച്ചു വരാൻ കാരണമായത് തന്റെ ഭാര്യ പ്രിയയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
1997ലാണ് ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് ബോക്സോഫീസ് ഹിറ്റുകളുടെ ഒരു നിര തന്നെ മലയാള സിനിമാ വ്യവസായത്തിന് നൽകി അദ്ദേഹം തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.