ലുക്കൗട്ട് നോട്ടീസിലെ അശോകനെ കണ്ട് ഞെട്ടി ആരാധകർ; ഇത് കുഞ്ചാക്കോ ബോബനല്ലേ
text_fieldsസോഷ്യൽ മീഡിയയിൽ വൈറലായ ലുക്കൗട്ട് നോട്ടീസ് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്കൗട്ട് നോട്ടീസാണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്. മലയാളവും തമിഴും സംസാരിക്കുന്ന, നിലവിൽ ഒളിവിൽപ്പോയിരിക്കുന്ന അശോകനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുവാനാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഒന്നൂടെ സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു സംശയം, ഈ അശോകൻ നമ്മുടെ കുഞ്ചാക്കോ ബോബനല്ലേ എന്ന്?
പുതിയ ചിത്രത്തിന് വേണ്ടിയുള്ള പ്രൊമോഷന്റെ ഭാഗമായാണോ ഈ ലുക്കൗട്ട് നോട്ടീസ് എന്നാണ് പ്രേക്ഷകർ ഇപ്പോൾ സംശയിക്കുന്നത്. ചിത്രം ഏതാണെന്നു വ്യക്തമല്ലെങ്കിലും അധികം വൈകാതെതന്നെ അണിയറപ്രവർത്തകർ ആ രഹസ്യം പുറത്തുവിടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
റൊമാന്റിക് ചോക്ലേറ്റ് ഹീറോ എന്ന പേരിലാണ് ചാക്കോച്ചൻ പൊതുവെ അറിയപ്പെടുന്നതെങ്കിലും, ആ പരിവേഷം മാറ്റിവെച്ച് സീരിയസ് വേഷങ്ങൾ അവതരിപ്പിച്ചപ്പോഴെല്ലാം ചാക്കോച്ചന്റെ സിനിമകളെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ സമീപകാല ഹിറ്റുകളായ ന്നാ താൻ കേസുകൊട്, നായാട്ട്, അഞ്ചാം പാതിര, അള്ളു രാമേന്ദ്രൻ തുടങ്ങിയവ ചില ഉദാഹരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.