'പദ്മിനി' ആയി കുഞ്ചാക്കോ ബോബൻ; പുതിയ ചിത്രവുമായി സെന്ന ഹെഗ്ഡെ
text_fieldsതിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പദ്മിനിയുടെ ചിത്രീകരണം പലക്കാട് ആരംഭിച്ചു. അപർണ്ണ ബാലമുരളിയാണ് നായിക.കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണിത്.
കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് ജേയ്ക്ക്സ് ബിജോയിയാണ്.
'അറിയിപ്പാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.