കോടതി കാര്യങ്ങൾ അറിയാതെ അഭിനയിച്ചു; ജഡ്ജിയായ അനുഭവം പറഞ്ഞ് കുഞ്ഞികൃഷ്ണൻ മാഷ്
text_fieldsമികച്ച പ്രേക്ഷക സ്വീകാര്യത നേടി കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് തിയറ്ററിൽ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു മജിസ്ട്രേറ്റിന്റേത്. ജീവിതത്തിൽ ഇന്നുവരെ കോടതി കാണാത്ത കുഞ്ഞികൃഷ്ണൻ മാഷാണ് ചിത്രത്തിൽ മജിസ്ട്രേറ്റായത്.
കോടതി കാണാതെ മജിസ്ട്രേറ്റായി അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അധ്യാപകനും പടന്ന പഞ്ചായത്ത് അംഗവുമായ കുഞ്ഞികൃഷ്ണൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമ അനുഭവം പങ്കുവെച്ചത്.
സിനിമക്ക് വേണ്ടിയാണ് ആദ്യമായി കോടതിയിൽ കയറുന്നത്. സിനിമയിലെ കോടതി രംഗങ്ങളല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല. സിനിമയിലെ റോൾ ഉറപ്പായിക്കഴിഞ്ഞപ്പോൾ സംവിധായകൻ രതീഷ് ഉൾപ്പെടെ പറഞ്ഞു കോടതിയിൽ പോയി അവിടത്തെ കാര്യങ്ങൾ കണ്ടു പഠിക്കാൻ. എന്നാൽ ഞാൻ പോയില്ല- കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സീൻ എടുക്കുന്നതിന് മുൻപ് എല്ലാവരും ഒന്നിച്ചിരുന്ന് ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറഞ്ഞു തരും. ഭാഷ കാസർകോടൻ രീതിയിലായത് വലിയ സഹായമായിരുന്നു- താരം കൂട്ടിച്ചർത്തു.
ആഗസ്റ്റ് 11 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴും ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.