തിയേറ്റർ ഉടമകൾക്ക് എതിരെ പരാതിയുമായി 'കുറുപ്പ്' നിർമാതാക്കൾ
text_fieldsതിരുവനന്തപുരം: തിയേറ്റർ ഉടമകൾക്ക് എതിരെ പരാതിയുമായി കുറുപ്പ് സിനിമയുടെ നിർമാതാക്കൾ. 50 ശതമാനത്തിൽ അധികം ആളുകളെ കയറ്റി പ്രദർശനം നടത്തുന്നു എന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രമാണ് അനുമതി. എന്നാൽ ചില തിയേറ്ററുകൾ കൂടുതൽ ആളുകളെ കയറ്റുന്നുവെന്ന് ആരോപിച്ചാണ് പരാതി.
സർക്കാറിനും നിർമാതാക്കൾക്കും നഷ്ടം ഉണ്ടാക്കുന്ന ഉദ്യമത്തിൽ നിന്ന് തിയറ്റർ ഉടമകൾ പിന്മാറണമെന്നാണ് ആവശ്യം. നിർമാതാക്കൾ തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഫിയോക് തിയേറ്റർ ഉടമകൾക്ക് കത്ത് നൽകിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ നൽകാൻ തയാറാകണം എന്നും ഫിയോക് തിയറ്റർ ഉടമകൾക്കയച്ച കത്തിൽ പറയുന്നു.
ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പ് ഇതിനകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.