'കുറുപ്പ്' ഇന്ന് സൗദിയിൽ
text_fieldsറിയാദ്: ദുൽഖർ സൽമാൻ പ്രധാന വേഷം ചെയ്യുന്ന 'കുറുപ്പ്' സിനിമ വെള്ളിയാഴ്ച സൗദിയിൽ പ്രദർശനത്തിനെത്തും. കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിെൻറ കഥ പറയുന്ന സിനിമയെ വരവേൽക്കാൻ സൗദിയിൽ ദുൽഖർ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. കോവിഡിെൻറ നിഴലകന്ന് സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ സൗദിയിലെ തിയറ്ററുകളിൽ ഒരു വലിയ മലയാളം ചിത്രം പ്രദർശനത്തി
െനത്തുന്നത് പ്രവാസി ചലച്ചിത്രപ്രേമികൾക്ക് ഏറെ ആവേശം ജനിപ്പിച്ചിട്ടുണ്ട്. സുകുമാരക്കുറുപ്പ് സൗദിയിലുണ്ടെന്നനിലയിൽ ധാരാളം വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു. തന്നെ ക്കുറിച്ചുള്ള സിനിമ കാണാൻ ഇനി സാക്ഷാൽ സുകുമാരക്കുറുപ്പ് തന്നെ തിയറ്ററിലെത്തുമോ എന്ന നിലയിൽ വരെ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 25ഓളം തിയറ്ററുകളിലാണ് 'കുറുപ്പ്' പ്രദർശനത്തിനെത്തുന്നത്. ടിക്കറ്റ് വിതരണം ആരംഭിച്ചതോടെ പലരും നേരത്തേതന്നെ ഇരിപ്പിടം ഉറപ്പിച്ചു. സൗദിയിലെ പ്രമുഖ തിയറ്ററുകളായ വോക്സ് സിനിമ, എ.എം.സി, എംപയർ സിനിമാസ്, സിനി പോളീസ് എന്നിവിടങ്ങളിലാണ് സിനിമ പ്രദർശനത്തിെനത്തുന്നത്.
വെള്ളിയാഴ്ച രാവിലെ 8.25 നാണ് ആദ്യ ഷോ. നീണ്ട ഇടവേളക്കു ശേഷമാണ് ദുൽഖർ സിനിമ തിയറ്ററിലെത്തുന്നത്. കഴിഞ്ഞ ദിവസം ദുബൈയിലെ ബുർജ് ഖലീഫയിൽ സിനിമയുടെ ട്രെയ്ലർ പ്രദർശിപ്പിച്ചതോടെ സൗദി അറേബ്യ ഉൾെപ്പടെ ഗൾഫ് രാജ്യങ്ങളിലെ സിനിമാപ്രേമികൾ ആകാംക്ഷയിലാണ്. താരവും കുടുംബവും ബുർജ് ഖലീഫയിലെ ട്രെയ്ലർ കാണുന്ന വിഡിയോ സൗദിയിലും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. നാട്ടിൽ സിനിമ റിലീസാകുന്ന അതേ ദിവസം സൗദിയിലും സിനിമ കാണാനാകുമെന്ന ആഹ്ലാദത്തിലാണ് പ്രവാസി സിനിമ പ്രേമികൾ.
സിനിമയുടെ തമിഴ് പതിപ്പും വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നുണ്ട്. തമിഴകത്ത് ഏറെ ആരാധകരുള്ള താരത്തിെൻറ പുതിയ സിനിമ കാണാനുള്ള ഒരുക്കത്തിലാണ് സൗദിയിലെ തമിഴ്നാട് സ്വദേശികൾ. രണ്ട് വാക്സിനെടുത്ത് തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് ആയവർക്ക് മാത്രമാണ് തിയറ്ററിലേക്ക് പ്രവേശന അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.