Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിനീത്, ലാല്‍ജോസ്,...

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന 'കുരുവിപാപ്പ'; ടീസർ

text_fields
bookmark_border
Kuruvipappa Teaser Out
cancel

വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുരുവിപാപ്പ'. ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലംബൂർ, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്നാണ്.

വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ,കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലംബൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം,യൂനസിയോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. വി.ടി ശ്രീജിത്താണ് എഡിറ്റിങ്.

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഡിസംബർ ആദ്യ വാരം തിയറ്ററുകളിലെത്തും. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movies
News Summary - Kuruvipappa Teaser Out
Next Story