കാലനും ആത്മാവും ചേർന്നു നടത്തുന്ന അന്വേഷണം;'കുട്ടന്റെ ഷിനിഗാമി'
text_fieldsമഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിച്ച് റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്ത ചിത്രമാണ് കുട്ടന്റെ ഷിനിഗാമി. മികച്ച സ്വീകാര്യത നേടി ചിത്രം പ്രദർശനം തുടരുന്നു.സെപ്റ്റംബർ 20ന് ചിത്രം തിയറ്ററുകളിലെത്തിയത്.പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റിഗേഷൻ ജോണറിലുള്ള കുട്ടന്റെ ഷിനിഗാമി മഞ്ചാടി ക്രിയേഷൻസിന്റെ അഞ്ചാമത്ത് ചിത്രമാണിത്.
ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം.ഷിനി ഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനി ഗാമി എന്നാൽ ജപ്പാനിൽ കാലൻ എന്നാണർത്ഥം. ജപ്പാനിൽ നിന്നും ഷിനിഗാമി കോഴ്സ് പൂർത്തിയാക്കി ഡോക്ട് ട്രേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനി ഗാമി. വേണമെങ്കിൽ ഡോ. ഷിനിഗാമി എന്നും പറയാം.'ഈ ഷിൻഗാമി ഇപ്പോഴെത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടി യാണ് . അതിന് ചില പ്രതിസന്ധികൾ ഉടലെടുക്കുന്നു അതു തരണം ചെയ്ത് ഈ ആത്മാവിന്‍റെ മരണകാരണമന്വേഷിച്ചിറങ്ങുകയായി ... ഈ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും,ഷിനിഗാമിയായി ഇന്ദ്രൻസും അവതരിപ്പിക്കുന്നു കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. നാം കേട്ടതും കണ്ടിട്ടുള്ളതുപോലെയുള്ള രൂപങ്ങളല്ല ഒരു ഗിമിക്സും ഈ കഥാപാത്രങ്ങൾക്കില്ലായെന്ന് സംവിധായകനായ റഷീദ് പാറക്കൽ പറഞ്ഞു.
അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്.സംഗീതം-അർജുൻ.വി. അക്ഷയ.ഗായകർ - ജാഫർ ഇടുക്കി, അഭിജിത്ത്,ഛായാഗ്രഹണം -ഷിഹാബ് ഓങ്ങല്ലൂർ,എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്,കലാസംവിധാനം - എം. കോയാസ് എം,മേക്കപ്പ് - ഷിജിതാനൂർ,കോസ്റ്റ്യും ഡിസൈൻ - ഫെമിന ജബ്ബാർ,ക്രിയേറ്റീവ് ഹെഡ് - സിറാജ് മുൺ ബീം,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ,സഹ സംവിധാനം - രാഗേന്ദ്, ബിനു ഹുസൈൻ,നിർമ്മാണ നിർവ്വഹണം പി.സി. മുഹമ്മദ് 'പ്രൊജക്റ്റ് ഡിസൈനർ രജീഷ് പത്തംകുളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.