രാജീവ് രവിയുടെ ആസിഫ് അലി ചിത്രം 'കുറ്റവും ശിക്ഷയും' ജൂലൈ രണ്ടിന് തീയേറ്ററുകളിൽ
text_fieldsആസിഫ് അലി മുഖ്യ വേഷത്തിലെത്തുന്ന രാജീവ് രവി ചിത്രം 'കുറ്റവും ശിക്ഷയും' ജൂലൈ 2ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സിനിമയുടെ റിലീസിങ് പോസ്റ്റർ ഒഫീഷ്യൽ പേജിലും, ആസിഫ് അലി , ഷറഫുദീൻ, സണ്ണി വെയ്ൻ, അലെൻസിയർ ലോപ്പസ്, സെന്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തിറക്കിയത്.
രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതിനിടെ ചിത്രം ഒ.ടി.ടി റിലീസ് ആണെന്ന അഭ്യൂഹവും പരന്നിരുന്നു.
ഏറ്റവുമധികം യാഥാർഥ്യത്തോടടുടുത്തു നിൽക്കുന്ന ഒരു പൊലീസ് സ്റ്റോറി എന്ന നിലയിലാണ് 'കുറ്റവും ശിക്ഷയും' കാത്തിരിക്കപ്പെടുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയാറാക്കിയിരിക്കുന്നത്.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, സി.ഐ.എ , വരത്തൻ , തുറമുഖം എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു അരുൺ കുമാർ. ബി.അജിത്കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും, സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.