ഗോവർദനും പ്രിയദർശിനിയും ജതിൻ രാമദാസും എത്തി... ഇനിയാര്?
text_fieldsസിനിമപ്രേമികൾ കാത്തിരിക്കുന്ന എംപുരാന്‍റെ നാലാമത്തെ കാരക്റ്റർ പോസ്റ്ററും പുറത്ത് വന്നു. ജതിന്‍ രാംദാസ്. ഗോവർദനും പ്രിയദർശിനി രാംദാസും വന്നുകഴിഞ്ഞു. ഇനിയാരെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ എംപുരാന്‍റെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
'ഞാന്‍ ലൂസിഫറിലെ ജതിന്‍ രാംദാസ്, സ്വാഭാവികമായും, എമ്പുരാനിലേയും. വളരെ ചുരുക്കം സീനുകള്‍ കൊണ്ടുതന്നെ ഭയങ്കര രസമുള്ള കാരക്റ്റർ ആര്‍ക്ക് ഉള്ള ഒരു കഥാപാത്രമാണ് 'ലൂസിഫര്‍' സിനിമയില്‍ രാജുവേട്ടനും മുരളി ചേട്ടനുംകൂടി തന്നത്. വളരെ കൗതുകത്തോടെയാണ് ഞാന്‍ ആ കഥാപാത്രത്തെ അന്ന് സമീപിച്ചത്. കാരണം രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്ത ഒരു ചെറുപ്പക്കാരന്‍, ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍, അവന്‍ എങ്ങനെ ഒരു രാഷ്ട്രീയക്കാരനായി മാറുന്നു എന്നും സിനിമയുടെ അവസാനത്തോടെ മുഖ്യമന്ത്രിയായിട്ടാണ് ആ സിനിമ അവസാനിക്കുന്നത്. അപ്പോള്‍ അതിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ ആ കഥാപാത്രം എങ്ങനെയാണ് വികസിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ എനിക്ക് വളരെ കൗതുകമുണ്ടായിരുന്നു'. ടോവിനോ പറയുന്നു.
'എന്റെ കരിയറിലെ ഏറ്റവും നല്ല വേഷങ്ങൾ എടുത്തു പറയുമ്പോൾ അവയിൽ മിക്കതും ലാലേട്ടനോടൊപ്പം അഭിനയിച്ചവയാണ്. എമ്പുരാനിലും വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷം. വളരെയധികം ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമാണ് പ്രിയദർശിനിയുടേത്. കഥാപാത്രത്തിനുള്ളിലെ സംഘർഷങ്ങളും സങ്കീർണതകളും എന്നെ എത്രയൊക്കെ ആകർഷിച്ചിട്ടുണ്ടോ അത്ര തന്നെ വെല്ലുവിളികളും സമ്മാനിച്ചിട്ടുണ്ട്'. മഞ്ജു വാര്യർ പറയുന്നു.
'മഹിരാവണൻ, ഇബ്‌ലീസ്, ലൂസിഫർ... അതേ ലൂസിഫർ. ലൂസിഫറിലെ എംപുരാനിലെ സത്യാന്വേഷകിയായ ഗോവർധൻ. ആർക്കുമറിയാത്ത കാര്യങ്ങൾ ഇന്റർനെറ്റിലും ഡാർക്ക് വെബിലുമൊക്കെ കടന്ന് കണ്ടെത്തി ആ രഹസ്യങ്ങളൊക്കെ ലോകത്തോട് വിളിച്ചു പറയുന്ന ഒരാളാണ് ലൂസിഫറിലെ ഗോവർധനെന്ന കഥാപാത്രം. ആ കഥാപാത്രം തന്നെയാണ് എംപുരാനിലും തുടരുന്നത്. ഇതിലും അതേ രീതികൾ തന്നെയാണ് ഈ കഥാപാത്രത്തിനുള്ളത്. പക്ഷേ ഇങ്ങനെയുള്ള ആളുകൾക്ക് ലോകം നമ്മുടെ വിരൽത്തുമ്പിലാണെന്നൊരു തോന്നൽ പലപ്പോഴുമുണ്ടാകും'. ഇന്ദ്രജിത്ത് പറയുന്നു.
ചെറുതും വലുതുമായ കഥാപാത്രങ്ങൾ. എമ്പുരാന്‍റെ കാരക്റ്റർ ഇന്‍ട്രോകള്‍ അവസാനത്തോട് അടുക്കുമ്പോള്‍ പ്രേക്ഷകരും ആരാധകരും ആവേശത്തിലാണ്. ഇനി മൂന്ന് കഥാപാത്രങ്ങളുടെ ഇന്‍ട്രോകള്‍ മാത്രമാണ് പുറത്തുവരാനുള്ളത്. മാർച്ച് 27 ന് എംപുരാൻ തിയേറ്ററുകളിൽ എത്തും. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ ജീവിതവും കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.